# മകളുടെ കുസൃതിയും അമ്മയുടെ പാട്ടും, അമ്മയെ പാട്ടു പഠിപ്പിച്ച് മകൾ, !! സിത്താരയുടെയും മകളുടെയും വീഡിയോ വൈറൽ

- Link: https://ml.b4blaze.com/film-news/sithara-with-her-daughter-video-viral
- Published: 2020-01-31T10:36:07+05:30
- Author: Rahul

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിത്താര, തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ
എല്ലാം തന്നെ സിത്താര സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെക്കാറുണ്ട്, അവ എല്ലാം പെട്ടെന്ന്
തന്നെ വൈറൽ ആയി മാറുകയും ചെയ്യാറുണ്ട്, സിത്താരയെ മകൾ സാവന്‍ ഋതു പാട്ടു പഠിപ്പിക്കുന്ന
വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്, 1971ല്‍ പുറത്തിറങ്ങിയ മുത്തശ്ശി എന്ന
ചിത്രത്തിനുവേണ്ടി എസ് ജാനകി ആലപിച്ച ‘പമ്ബയാറിന്‍ പനിനീര്‍ക്കടവില്‍’ എന്ന ഗാനമാണ്
മകള്‍ അമ്മയെ പഠിപ്പിക്കുന്നത്. ഓരോ വരിയും പടിയിട്ട് അമ്മയുടെ അത് പാടാൻ പറയുകയാണ്
റിതു, സായ് പ്രേക്ഷകർക്ക് ഏറെ പരിചിതമാണ് പല തവണ ആരാധകരുടെ മുൻപിൽ സായ് എത്താറുണ്ട്‌.

![sithara with daughter](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/sithara-with-daughter.jpg?resize=745%2C412&ssl=1)

സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്

‘ഞങ്ങള്‍ തുടങ്ങട്ടെ ! Ready 1, 2, 3…. പമ്ബയാറില്‍ പനിനീര്‍ കടവില്‍ ! കുഞ്ഞി കൈ ചുരുട്ടി
ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്ബോള്‍
തമാശകളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരും, സ്വാഭാവികം !’എന്ന അടിക്കുറിപ്പോടെയാണ്‌
സിതാര വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

**വീഡിയോ കാണാം **
