# വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാര്‍ക്ക് ഇവിടെ ചെറിയ വേഷമാണോ കൊടുക്കുന്നത് ? ശിവദ

- Link: https://ml.b4blaze.com/film-news/sivada-about-her-film-career
- Published: 2022-07-15T08:50:05+05:30
- Author: Sreekumar

ചുരുക്കും ചില സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളായി മാറിയ
താരമാണ് ശിവദ. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞ കാര്യങ്ങളാണ്
ശ്രദ്ധ നേടുന്നത്. സെലക്ടീവ് ആയി മാത്രം സിനിമ ചെയ്യുന്ന ഒരു അഭിനേത്രിയാണ് താന്‍ എന്നാണ്
ശിവദ പറയുന്നത്…കാരണം വിവാഹം കഴിഞ്ഞതല്ലേ എന്ന് പറഞ്ഞ് തന്നെ തേടി വരുന്ന ടിപ്പിക്കല്‍
റോളുകള്‍ സ്വീകരിക്കാന്‍ തയ്യാറല്ല എന്നാണ് നടി പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുള്ള
ശിവദയെ പോലുള്ള നടിമാര്‍ക്ക് ചെറിയ റോളുകള്‍ പോരെ എന്ന് നിലപാട് എടുക്കുന്നവരോട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sivada-1.jpg?resize
=977%2C977&ssl=1)

. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാര്‍ക്ക് നിങ്ങള്‍ ചെറിയ വേഷങ്ങളാണോ കൊടുക്കുന്നത്
എന്നാണ് നടി ചോദിക്കുന്നത്. അഭിനയം ഒരിക്കലും ഒരു വലിയ ആഗ്രഹം ആയിരുന്നില്ല താരത്തിന്..
പക്ഷേ നൃത്തവും, പാട്ടും എല്ലാം പഠിച്ച താരത്തിന് അഭിനയിക്കണം എന്ന് തോന്നിയപ്പോള്‍
അവസരങ്ങളും ലഭിച്ചിരുന്നില്ല. സുസുസുധീ വാത്മീകമാണ് താരത്തിന്റെ സിനിമാ കരിയറിന് വലിയൊരു
തുടക്കമാകുന്നത്. പക്ഷേ താരം അതിന് ശേഷം ഒരു വലിയ ഇടവേള എടുത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sivada12.jpg?resize
=640%2C800&ssl=1)

അതേസമയം, കരിയറിന് വേണ്ടി കുഞ്ഞ് ഉടന്‍ വേണ്ട എന്ന പ്ലാനൊന്നും താനും ഭര്‍ത്താവും എടുത്തിരുന്നില്ല
എന്നാണ് ശിവദ പറയുന്നത്. തമിഴിലെ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പം മൂന്ന് സിനിമകള്‍ 
ചെയ്യാനിരിക്കെയാണ് താന്‍ ഗര്‍ഭിണിയാകുന്നത്. ആ സിനിമകള്‍ എല്ലാം നഷ്ടപ്പെട്ടത്തില്‍
സങ്കടം ഇല്ലെന്നും അതിനേക്കാള്‍ വലിയ ഭാഗ്യമാണ് മകള്‍ എന്നും ശിവദ പറയുന്നു. വിവാഹം,
പ്രസവം ഒന്നും സ്ത്രീകളുടെ കരിയറിനെ ബാധിക്കേണ്ട കാര്യങ്ങളല്ല എന്നാണ് താരം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/shivada-with-his-
daughter-photos-005.jpg?resize=750%2C938&ssl=1)

മലയാളത്തില്‍ വിവാഹ ശേഷം സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് വളരെ കുറവാണ് എന്നും താരം 
പറയുന്നു. 12ത്ത് മാന്‍, മേരി ആവാസ് സുനോ എന്നീ സിനിമകളാണ് താരത്തിന്റേതായി അടുത്തായി
ഇറങ്ങിയ സിനിമകള്‍. തമിഴില്‍ എസ്.ജെ സൂര്യയ്‌ക്കൊപ്പം ഉള്ള ഇരവാക്കാലം, സ്ത്രീ കേന്ദ്ര
കഥാപാത്രമായ ഇടുമ്പന്‍കാരി എന്നിവയാണ് ഇനി താരത്തിന്റേതായുള്ള പുതിയ സിനിമകള്‍.
