# വർഷങ്ങൾക്ക് ശേഷം അജിത്തിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ശിവകാർത്തികേയൻ

- Link: https://ml.b4blaze.com/film-news/sivakarthikeyan-fb-post
- Published: 2022-11-24T14:46:52+05:30
- Author: Ajay

തമിഴ് സിനിമയിടെ സൂപ്പർ താരമാണ് അജിത് കുമാർ. നിരവധി ആരാധകരുണ്ട് താരത്തിന്. ഇപ്പോഴിതാ
വർഷങ്ങൾക്ക് ശേഷം അജിത്തിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ.
താരത്തിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് ശിവകാർത്തികേയൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/aji.jpg?resize=1280%
2C720&ssl=1)

”ഒരുപാട് നാളുകൾക്ക് ശേഷം എ കെ സാറിനെ കണ്ടുമുട്ടി , സാറുമായുള്ള മറ്റൊരു കൂടിക്കാഴ്ച,
ജീവിതകാലം മുഴുവൻ നെഞ്ചിലേറ്റാൻ എല്ലാ നല്ല വാക്കുകൾക്കും ആശംസകൾക്കും നന്ദി സർ” എന്നാണ്
അജിത്തിനൊപ്പമുള്ള ചിത്രത്തോടൊപ്പം ശിവകാർത്തികേയൻ കുറിച്ചത്. അതേ സമയം അജിത്തിന്റെ
പുതിയ സിനിമയായ തുനിവ് റിലീസിന് തയ്യാറെടുക്കുകയാണ്. എച്ച് വിനോദ് കുമാർ സംവിധാനം ചെയ്യുന്ന
സിനിമയാണ്. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരാണ് സിനിമയിലെ നായിക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/ajithh.jpg?resize
=1280%2C720&ssl=1)

സംവിധായകൻ എച്ച് വിനോദ് കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് 
വീര, .സമുദ്രക്കനി,ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരാണ് മറ്റ്അഭിനേതാക്കൾ.
ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്. വലിമൈയ്ക്ക് ശേഷം എച്ച് വിനോദ് കുമാറും അജിത്തും
ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.2023 ജനുവരിയിൽ പൊങ്കലിന് സിനിമ റിലീസ് 
ചെയ്യും

 
