# പബ്ലിസിറ്റിയ്ക്ക് വേണ്ടി ശിവകാർത്തികേയനെ ഇരയാക്കുന്നു; വെളിപ്പെടുത്തി ഇമ്മാൻറെ ആദ്യ ഭാര്യ

- Link: https://ml.b4blaze.com/film-news/sivakarthikeyan-is-victimized-for-publicity
- Published: 2023-10-19T09:50:38+05:30
- Author: Revathy

‘ശിവകാർത്തികേയൻ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്. ഇമ്മാനും
ശിവകാർത്തികേയനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബത്തിനോടും അദ്ദേഹത്തിന്
കരുതലുണ്ടായിരുന്നു. മക്കൾക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് ഇമ്മാനുമായി
പിരിയരുതെന്ന് പറഞ്ഞ് ശിവകാർത്തികേയൻ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
 ‘ഇമ്മാന് മക്കളോടു
സ്‌നേഹമില്ല. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം നോക്കൂ, മക്കളുടെ കൂടെയുള്ള ഒരു ഫോട്ടോ പോലുമില്ല.
ഇപ്പോൾ അദ്ദേഹത്തിന് അവസരങ്ങളില്ല. അതിനാൽ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതൊക്കെ പറയുന്നത്.
തന്റെ വാക്കുകൾ ശിവകാർത്തികേയന്റെ കരിയറിനേയും ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന്
അദ്ദേഹത്തിന് അറിയില്ല. 12 വർഷം അയാൾക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം
എനിക്കുണ്ട്.

ഇമ്മാന് സംസാരിക്കാൻ പ്രോജക്ടുകളില്ല. ഇപ്പോഴത്തെ ജീവിതത്തിൽ സന്തുഷ്ടനെങ്കിൽ എന്തിനാണ്
പഴയത് പറയുന്നത്. പാവം ശിവകാർത്തികേയനെ ഇരയാക്കിയതാണ്. നല്ലത് മാത്രം ആഗ്രഹിച്ച അദ്ദേഹത്തിനു
കിട്ടിയത് നാണക്കേടാണ്. അതിനു ഞാൻ മാപ്പ് ചോദിക്കുന്നു’ മോണിക്ക പറഞ്ഞു. 2021ൽ ആണ് 
ഇമ്മാനും മോണിക്കയും വിവാഹമോചിതരായത്. ബ്ലെസിക്ക കാത്തി, വെറോനിക്ക ദൊറോത്തി എന്നിങ്ങനെ
രണ്ട് മക്കളാണ് ഇരുവർക്കും. ഇരുവരും അമ്മയ്ക്കൊപ്പമാണ് താമസം. വിവാഹമോചിതനായി തൊട്ടടുത്ത
വർഷം ഇമ്മാൻ വീണ്ടും വിവാഹിതനായി. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകൾ 
അമേലിയ ആണ് ഇമ്മന്റെ രണ്ടാം ഭാര്യ.  ഇനി ജീവിതത്തിൽ താൻ ഒരിക്കലും ശിവകാർത്തികേയനൊപ്പം
പ്രവർത്തിക്കില്ല. തന്‍റെ ജീവിതം തകര്‍ത്ത രീതിയില്‍ ശിവകാർത്തികേയൻ തന്നെ ഒറ്റിക്കൊടുത്തതെന്നാണ്
ഇമ്മാൻ  അഭിമുഖത്തില്‍ പറഞ്ഞത്. ഇരുവരും ഒന്നിച്ച ആദ്യ സിനിമ ‘മനം കൊത്തി പറവൈ’ ആയിരുന്നു.
വരുത്തപ്പെടാത വാലിബർ സംഘം, രജനിമുരുകൻ, സീമരാജ, നമ്മ വീട്ട് പുള്ളൈ എന്നീ ചിത്രങ്ങൾ
പിന്നീട് ഒരുമിച്ച് ചെയ്തു. ഈ സിനിമകളിലെ പാട്ടുകളുമെല്ലാം സൂപ്പർ ഹിറ്റായി. എന്നാൽ
പിന്നീട് ഇരുവർക്കുമിടയിൽ അകൽച്ച സംഭവിച്ചു. ഈ ജന്മത്തിൽ വീണ്ടും ഒരുമിച്ച് ജോലി ചെയ്യുന്നത്
ബുദ്ധിമുട്ടാകുമെന്നും വലിയ ഒരു ദ്രോഹമാണ് ശിവകാർത്തികേയൻ തന്നോട് ചെയ്തതെന്നും പറഞ്ഞ
ഇമ്മാൻ, അക്കാര്യം പുറത്തുപറയാൻ സാധിക്കില്ലെന്നും പറഞ്ഞു. തങ്ങൾക്കിടയിലെ പ്രശ്നം 
സ്വന്തം ജീവിതത്തെ മാറ്റിമറിച്ചെന്നുമാണ് ഇമ്മൻ പറഞ്ഞത്.
