# പുതിയ ചിത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ശിവകാര്‍ത്തികേയന്‍!!!

- Link: https://ml.b4blaze.com/film-news/sivakarthikeyan-new-movie-school-student-makeover
- Published: 2023-12-17T17:02:55+05:30
- Author: Anu

കോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ശിവകാര്‍ത്തികേയന്‍. ഞെട്ടിപ്പിക്കുന്ന മേക്കോവറിലെത്തി
ആരാധകര്‍ക്ക് എപ്പോഴും ഞെട്ടിപ്പിക്കാറുണ്ട് താരം. ഇപ്പോഴിതാ താരത്തിന്റെ ഞെട്ടിപ്പിക്കുന്ന
മേക്കോവറാണ് ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രത്തില്‍ വമ്പന്‍ മേക്കോവറിലാണ് താരം എത്തുന്നത്.

കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്റെ
ഞെട്ടിപ്പിക്കുന്ന ലുക്ക്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിട്ടാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍
എത്തുന്നത്. എസ്‌കെ 21 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 
പുരോഗമിക്കുകയാണ്. ചിത്രം 2024 ഏപ്രില്‍ മെയ് മാസത്തില്‍ തിയ്യേറ്ററിലെത്തും എന്നാണ്
റിപ്പോര്‍ട്ട്.
  മൂന്ന് കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. അതില്‍ ഒന്ന് സ്‌കൂള്‍
വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.
ഇതിനായി മെലിഞ്ഞ് കൗമരക്കാരനായി മാറിയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. സായി പല്ലവിയാണ്
ചിത്രത്തില്‍ നായികയാവുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാര്‍ പെരിയസാമിയാണ്.
ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്.  താരത്തിന്റേതായി
റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം അയലാനാണ് പുറത്തിറങ്ങുന്നത്. ആര്‍ രവികുമാറാണ് 
ചിത്രം സംവിധാനം ചെയ്യുന്നത്. ‘മാവീരന്‍’ ആണ് താരത്തിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ
ചിത്രം.
