# CBI ആറാം ഭാഗം..!? ആരാധകര്‍ കാത്തിരുന്ന ഉത്തരം ഇതാ..!!

- Link: https://ml.b4blaze.com/film-news/sn-swami-about-cbi-6th-part
- Published: 2022-04-17T15:10:58+05:30
- Author: Rahul

മലയാള സിനിമയില്‍ മമ്മൂട്ടി നായകനായി എത്തിയ സിബിഐ സീരീസിന്റെ ഓരോ ഭാഗവും സൃഷ്ടിച്ച
തരംഗം ചെറുതല്ല. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം ഭാഗം എത്രയും പെട്ടെന്ന് തന്നെ സിനിമാ 
പ്രേമികള്‍ക്കിടയിലേക്ക് എത്താനിരിക്കെ ചിത്രത്തിന്റെ ആറാം ഭാഗത്തെ കുറിച്ചും ചര്‍ച്ചകള്‍
നടക്കുകയാണ്. സിബിഐ അഞ്ചാം ഭാഗം സിബിഐ ദ ബ്രെയിനിന്റെ ടീസര്‍ കൂടി പുറത്ത് വന്നതോടെ
വലിയ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ഈ സിനിമയ്ക്ക് ഒരു ആറാം ഭാഗം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/sn-swamyy-300x169.
jpg?resize=1150%2C648&ssl=1)

കൂടിയുണ്ടാകുമോ എന്ന ചോദ്യത്തിന് സിനിമയുടെ തിരക്കഥാകൃത്ത് തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.
ഇതോടെ ആരാധകരുടെ വലിയൊരു ചോദ്യത്തിന് ഉത്തരം ആയിരിക്കുകയാണ്. ഒരു പ്രമുഖ ഓണ്‍ലൈന്‍ 
ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ആറാം ഭാഗമുണ്ടാകുമോ
എന്ന ചോദ്യത്തിന് ”അത് ഇത് കഴിഞ്ഞിട്ട് തീരുമാനിക്കാം,” എന്നായിരുന്നു ചിരിച്ചുകൊണ്ട്
അദ്ദേഹം മറുപടി പറഞ്ഞത്. ഇതോടെ അങ്ങനെയൊരു ശുഭപ്രതീക്ഷ കൂടി ആരാധകരില്‍ ഉണ്ടായിരിക്കുകയാണ്.
അതേസമയം, സിനിമ വിലയിരുത്തേണ്ടത് പ്രേക്ഷകര്‍ തന്നെയാണ് എന്ന് കൂടി പറയുകയാണ് അദ്ദേഹം…

![cbi 5 the brain teaser](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
04/cbi-5-the-brain-teaser-300x157.jpg?resize=1136%2C594&ssl=1)

ഈ സിനിമയെ കുറിച്ച് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന അഭിപ്രായം തന്നെ ആയിരിക്കും എന്റേയും അഭിപ്രായം
എന്നാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നത്. അതേസമയം, എല്ലാവര്‍ക്കും ധൈര്യമായിട്ട്
കാണാവുന്ന സിനിമയാണ് സിബിഐ 5 ദി ബ്രെയിന്‍. ഞാന്‍ ഇതിനകത്ത് കൂടുതലായി ഒന്നും അവകാശപ്പെടുന്നില്ല.
നിങ്ങളെല്ലാവരും വന്ന് കണ്ടിട്ട് തീരുമാനിക്കുക. അല്ലാതെ അഭിപ്രായം പറയാനില്ല…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/cbi-5-1-231x300.
jpg?resize=1149%2C1492&ssl=1)

എന്ന് കൂടി അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഒരുപാട് കാലത്തിന് ശേഷം മലയാളത്തിന്റെ അമ്പിളിക്കല
ജഗതി ശ്രീകുമാര്‍ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്ന ഒരു സിനിമ കൂടിയാണ് സിബിഐ അഞ്ചാം
ഭാഗം. അങ്ങനെ ഒരുപാട് പ്രത്യേകതകള്‍ നിലനില്‍ക്കെ സിനിമയുടെ റിലീസ് ദിനത്തിനായി കാത്തിരിക്കുകയാണ്
ആരാധകര്‍.

 

 
