# ഇവിടെ കിടന്ന് ഉറങ്ങിയാൽ മതിയോ പ്രസവിക്കണ്ടായോ എന്ന് ലേബർ റൂമിൽ വെച്ച് ഡോക്ടർ ചോദിച്ചു

- Link: https://ml.b4blaze.com/film-news/sneha-about-delivery
- Published: 2023-07-19T11:01:36+05:30
- Author: Devika

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉള്ള താരമാണ് സ്നേഹയും ശ്രീകുമാറും. ഇരുവരും വിവാഹിതർ ആയതും
ആരാധകർക്ക് ഏറെ സന്തോഷം ഉണ്ടാക്കിയായിരുന്നു. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായിഎത്തിയത്.
അടുത്തിടെ ആണ് ഇവർക്ക് ഒരു കുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ പ്രസവത്തെ കുറിച്ച് സ്നേഹ പറഞ്ഞ
കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സ്നേഹയുടെ വാക്കുകൾ ഇങ്ങനെ, പലരും
എന്നോട് ചോദിച്ചു ഡെലിവറി സ്റ്റോറി പങ്കുവെക്കാമോ എന്ന്. അങ്ങനെ പറയത്തക്ക സ്റ്റോറി
ഒന്നും എനിക്ക് ഇല്ലായിരുന്നു. ഒൻപതാം മാസം വരെ ഞാൻ ഓക്കേ ആയിരുന്നു. എനിക്ക് പറയത്തക്ക
ഒരു കുഴപ്പവും ഇല്ലായിരുന്നു. ഒൻപത് മാസം തികഞ്ഞപ്പോൾ ആണ് ഞാൻ അഡ്മിറ്റ് ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/sneha-sreekumar.
jpg?resize=1200%2C628&ssl=1)

ഒൻപത് മാസം ആയത് കൊണ്ട് തന്നെ പെയിൻ ഇൻഡ്യൂസ് ചെയ്യുകയിരുന്നു. പെയിൻ വരുന്നത് വരെ 
കഴിക്കാൻ വേണ്ടി ഞാൻ മിച്ചർ ഒക്കെയായിട്ടാണ് പോയത്. എന്നാൽ വെളുപ്പിനെ ഒരു അഞ്ചര ഒക്കെ
ആയപ്പോഴേക്കും എന്നെ ലേബർ റൂമിലേക്ക് കൊണ്ട് പോയി. അത്ര നേരുത്തെ കൊണ്ട് പോകുമെന്ന്
എനിക്ക് അറിയിലായിരുന്നു. അവിടെ വെച്ച് അവർ എനിമ തന്നു വയർ ഒക്കെ കഴുകി. അപ്പോൾ തന്നെ
എനിക്ക് ടെൻഷൻ ആയി. കാരണം ഡെലിവറി കഴിയുന്നത് വരെ ഒന്നും കഴിക്കാൻ പറ്റില്ല എന്നാണ്
ഞാൻ കരുതിയത്. എനിക്ക് വിശപ്പ് സഹിക്കാൻ കഴിയാത്ത ആൾ ആണ്. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ
അവർ എനിക്ക് ഇഡലിയും ചട്നിയും തന്നു. അത് കഴിച്ച് ഞാൻ ലേബർ റൂമിൽ സമയം ചിലവഴിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/sneha-baby.jpg?resize
=1200%2C628&ssl=1)

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി. അപ്പോൾ ഒരു ജൂനിയർ ഡോക്ടർ വന്നു ചോദിച്ചു ഇവിടെ
കിടന്നു ഉറങ്ങിയാൽ മതിയോ? നമുക്ക് പ്രസവിക്കണ്ടായോ എന്ന്. എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ
ഒന്നും ഇല്ലാത്ത കൊണ്ട് നോർമൽ ഡെലിവറി ആയിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ
ഉച്ച ആയപ്പോഴേക്കും ഡോക്ടർ പറഞ്ഞു കുഞ്ഞിന്റെ താൾ മാത്രമേ വരുന്നുള്ളു, കുഞ്ഞിന് വെയ്റ്റ്
കൂടുതൽ ആണെന്ന്. അങ്ങനെ സിസ്സേറിയൻ ചെയ്യുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ കഴുത്തിൽ 
കോഡ് ചുറ്റിയത് കൊണ്ടാണ് പെട്ടന്ന് സിസ്സേറിയൻ ചെയ്തത് എന്ന് പിറ്റേ ദിവസമാണ് ഡോക്ടർമാർ
പറഞ്ഞത്. ഞങ്ങൾ പേടിക്കുമെന്ന് കരുതിയാണ് അവർ ആ കാര്യം പറയാതിരുന്നത് എന്നുമാണ് സ്നേഹ
പറയുന്നത്.
