# സ്നേഹ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്

- Link: https://ml.b4blaze.com/film-news/sneha-about-happy-news
- Published: 2023-08-15T10:47:17+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരമാണ് സ്നേഹയും ശ്രീകുമാറും. അടുത്തിടെ ആണ് ഇരുവരും വിവാഹിതർ 
ആയത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ആണ് എടുക്കുന്നതും സൗഹൃദത്തിൽ ആകുന്നതും.
ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.വളരെ ആഘോഷപൂർവം തന്നെയാണ് ഇരുവരും വിവാഹിതർ
ആയത്. തങ്ങളുടെ ഇഷ്ട്ട താരങ്ങൾ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷം ആരാധകരിലും ഉണ്ടായിരുന്നു.
ഒരു വർഷത്തിന് ഇപ്പുറം ഇരുവർക്കും ഒരു കുഞ്ഞും ജനിച്ചിരുന്നു. അടുത്തിടെ ആണ് ഇവർക്ക്
ആൺ കുഞ്ഞു ജനിച്ചത്. ആഘോഷ പൂർവം തന്നെയാണ് കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകൾ നടന്നത്.
ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/sneha-sreekumar.
jpg?resize=1200%2C628&ssl=1)

ഇപ്പോഴിതാ പ്രസവം കഴിഞ്ഞു വീണ്ടും തന്റെ ജോലിയിൽ ജോയിൻ ചെയ്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ്
സ്നേഹ. രണ്ടു മാസത്തിന് ശേഷം ആണ് താരം വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരിച്ച് എത്തിയിരിക്കുന്നത്.
അതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സ്നേഹ. പ്രസവം കഴിഞ്ഞു 39 ആം ദിവസവമാണ് താൻ
തിരിച്ച് അഭിനയിക്കാൻ വേണ്ടി ലൊക്കേഷനിലേക്ക് വരുന്നത്. മാറിമായതിന്റെ ലൊക്കേഷനിലേക്ക്
ആണ് ഞാൻ വീണ്ടും വന്നിരിക്കുന്നത്. പ്രസവം കഴിഞ്ഞു ആഗസ്റ്റിൽ തിരിച്ച് വർക്കിലേക്ക്
ജോയിൻ ചെയ്യാം എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഉടൻ തന്നെ തിരിച്ച് വരണ്ട സാഹചര്യം
ഉണ്ടായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sneha-sreekumar.
jpg?resize=1440%2C1440&ssl=1)

മാറിമായതിലെ കോയയുടെ ഭാര്യ പ്രസവിക്കുന്ന രംഗമാണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. അതിനു
ഞാൻ അത്യാവശ്യം ആയത് കൊണ്ട് മാത്രമാണ് ഞാൻ വീണ്ടും ലൊകേഷനിലേക്ക് വന്നത്. പ്രസവം കഴിഞ്ഞു
39 ആം ദിവസം ആണ് ഞാൻ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എല്ലാവരും അത് എങ്ങനെ എടുക്കുമെന്ന്
അറിയില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം തന്നെയാണ് ഇത്. അത് മാത്രമല്ല,
എനിക്ക് ഒപ്പം ഞങ്ങളുടെ കുഞ്ഞു ഈ തവണ ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നുണ്ട്. കോയയുടെ
ഭാര്യ പ്രസവിച്ച കുഞ്ഞായിട്ട് തന്നെയാണ് ഞങ്ങളുടെ കുഞ്ഞിനെ കാണിക്കുന്നത് എന്നുമാണ്
സ്നേഹ പറഞ്ഞത്.
