# തെന്നിന്ത്യൻ താരങ്ങളായ സ്‌നേഹയും പ്രസന്നയും വിവാഹ മോചിതരായോ?

- Link: https://ml.b4blaze.com/film-news/sneha-and-prasanna-divorce-news
- Published: 2022-11-14T13:43:14+05:30
- Author: Ajay

തെന്നിന്ത്യൻ താര ദമ്പതികളായ സ്‌നേഹയും പ്രസന്നയും തങ്ങളുടെ മനോഹര ചിത്രങ്ങൾ പലപ്പോഴും
സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇവരുടെ കെമിസ്ട്രി ആരെയും അസൂയപ്പെടുത്തുന്ന ഒന്നാണെന്ന്
ആരാധകർ പറയാറുണ്ട്. എന്നാൽ താര ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ആണെന്നും വിവാഹമോചനത്തിലേക്ക്
എത്തി നിൽക്കുകയാണ് എന്നുമുള്ള റിപ്പോർട്ടുകൾ കുറച്ച് ദിവസമായി വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/prasanna.jpg?resize
=1280%2C720&ssl=1)

താര ദമ്പതികളുടെ വിവാഹമോചന വാർത്തകൾ ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കുറച്ച് 
ദിവസങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു.
ഇപ്പോഴിതാ സ്‌നേഹ തന്നെ പ്രസന്നയുമായുള്ള വിവാഹമോചന വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.
ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം വിവാഹമോചിതരാകുന്നുവെന്ന
അഭ്യൂഹങ്ങൾ തള്ളിയത്. ‘ട്വിനിംഗ്… ഹാപ്പി വീക്കെൻഡ്’ എന്നായിരുന്നു പുതിയ ഫോട്ടോയുടെ
ക്യാപ്ഷൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/prasanna-1.jpg?resize
=1280%2C720&ssl=1)

പ്രസന്നയും സ്‌നേഹയും 2012 ൽ വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. അച്ചബേഡുവിലാണ്
പ്രസന്നയും സ്‌നേഹയും ബിഗ് സ്‌ക്രീനിൽ ആദ്യമായി ജോഡികളായി എത്തുന്നത്.പീന്നിട് ഇരുവരും
പ്രണയത്തിലാവുകയായിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായി അങ്ങനെ ഒരു നിലപക്ഷി എന്ന 
മലയാള ചിത്രത്തിലൂടെയാണ് സ്നേഹ അഭിനയരംഗത്തേക്ക് എത്തിയത്.ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ
നായകനാക്കി ഒരുക്കിയ ക്രിസ്റ്റഫറർ ആണ് സ്‌നേഹ ഒടുവിൽ അഭിനയിച്ച മലയാള സിനിമ. ചിത്രം
റിലീസിനൊരുങ്ങുകയാണ്
