# കടിഞ്ഞൂൽ കണ്മണിക്ക് പേരിട്ട് സ്നേഹയും ശ്രീകുമാറും ; ചിത്രങ്ങൾ പങ്കുവെച്ച് അമ്മ

- Link: https://ml.b4blaze.com/film-news/sneha-and-sreekumar-baby-naming-ceremony
- Published: 2023-07-27T19:24:04+05:30
- Author: Shilpa

മലയാളികളുടെ പ്രിയതാരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ഹാസ്യതാരങ്ങളാണ് ഇരുവരും മലയാളി
സിനിമാപ്രേമികൾക്കിടയിലേക്ക് എത്തിയത്. മറിമായം എന്ന പരിപാടിയിലൂടെ മലയാളി മനസ്സിൽ 
ഇടം നേടിയ താരങ്ങൾ വിവാഹിതരാകുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-27-191229-279x300.png?resize=733%2C788&ssl=1)

കഴിഞ്ഞിടയ്ക്കാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൂടി എത്തിയത്. കുഞ്ഞു ജനിച്ച
വിശേഷങ്ങൾ എല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ
ദിവസമായിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും കടിഞ്ഞൂൽ കൺമണിയുടെ പേരിടൽ ചടങ്ങ് നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-27-192243-300x296.png?resize=726%2C716&ssl=1)

ചടങ്ങിന്റെ ചിത്രങ്ങളുമായി ചക്കപ്പഴം ഫെയിം സബിറ്റ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ എത്തിയിരിക്കുകയാണ്.
കേദാർ എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒട്ടനവധി പേരാണ് സബീറ്റ പങ്കുവെച്ച
ചിത്രങ്ങൾക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-27-191219-253x300.png?resize=787%2C933&ssl=1)
