# മണ്ഡോദരിയും ലോലിതനും വിവാഹിതരായി, വിവാഹ ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/film-news/sneha-and-sreekumar-got-married
- Published: 2019-12-11T12:54:14+05:30
- Author: Rahul

മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും 
ജീവിതത്തിലും ഒരുമിച്ചു .ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന 
കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരായത്.ഇന്ന് തൃപ്പൂണിത്തുറയിൽ
വെച്ചായിരുന്നു വിവാഹം.ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ
ആണ് അഭിനയരംഗത്തെത്തുന്നത്.

മറിമായത്തിലെ ശ്രദ്ധേയനായ ശ്രീകുമാർ നിരവധി സിനിമകളിലും ഭാഗമായിട്ടുണ്ട്. നിരവധി സിനിമകളിൽ
ശ്രീകുമാർ അഭിനയിച്ചിട്ടുണ്ടെങ്കിലും മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ
ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടിനേടിയ വ്യക്തിയാണ്.സ്നേഹയുടെ രണ്ടാം വിവാഹമാണിത്.
എന്നാല്‍ സ്‌നേഹയുടെ വിവാഹ വാര്‍ത്തയോട് മോശമായി പ്രതികരിച്ചവരോട് പ്രതികരണവുമായി എത്തിയിരുന്നു
സ്നേഹയുടെ ആദ്യഭർത്താവ് ദിൽജിത്.

![sneha-and-sreekumar-marrige](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/sneha-and-sreekmaur-wedding-photos.jpg?resize=943%2C1280&ssl=1)

മറിമായം എന്ന പരിപാടിയിലൂടെയാണ് സ്‌നേഹും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്. 
മണ്ഡോദരി എന്ന കഥാപാത്രമായി സ്‌നേഹ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയപ്പോള്‍ ലോലിതന്‍ 
എന്ന വേഷത്തിലാണ് ശ്രീകുമാര്‍ അഭിനയിച്ചത്. ഹാസ്യാത്മക പരിപാടി ആയതിനാല്‍ മറിമായം ഏറെ
തരംഗം സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍
പുറംലോകത്തോട് പറഞ്ഞത്.സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഇരുവരും വിവാഹത്തെ
കുറിച്ചുള്ള വെളിപ്പെടുത്തലും നടത്തി. ഇതോടെ താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരുമെത്തി.

മറിമായത്തിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉപ്പും മുളകിലും അഭിനയിച്ച്
പ്രേക്ഷക പ്രശംസ നേടി. മെമ്മറീസ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ കൈനിറയെ
അവസരങ്ങളുമായി തിരക്കിലാണ് താരങ്ങള്‍.

[Movie Man Broadcasting](https://www.youtube.com/channel/UC2O5tE8SlZM9KVnrvl9ORXQ)
