# ‘ബസന്തി അല്ലെ ഇത്…’കിടിലന്‍ മേക്കോവറില്‍ സ്നേഹ ശ്രീകുമാര്‍!!

- Link: https://ml.b4blaze.com/film-news/sneha-sreekumar-new-make-over-viral
- Published: 2024-01-11T20:28:16+05:30
- Author: Anu

മറിമായം പരമ്പരയിലൂടെ ആരാധകഹൃദയം കീഴടക്കിയ താരമാണ് നടി സ്നേഹ ശ്രീകുമാര്‍. എപ്പോഴും
ആരാധകലോകത്തിനെ പൊട്ടിച്ചിരിപ്പിക്കുന്ന താരമാണ് സ്‌നേഹ. ഇപ്പോഴിതാ താരത്തിന്റെ പുതിയ
മേക്കോവറാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

എപ്പോള്‍ കണ്ടാലും മലയാളി കുടുകുടെ ചിരിക്കുന്ന സിനിമയാണ് ഈ പറക്കും തളിക. ദിലീപും 
ഹരിശ്രീ അശോകനും മുഖ്യ കഥാപാത്രങ്ങളായെത്തിയ താഹ ചിത്രമാണ് ഈ പറക്കും തളിക. ചിത്രത്തില്‍
നായികയായെത്തിയത് നിത്യ ദാസായിരുന്നു. നിത്യയുടെ ബസന്തിയാണ് ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്നത്.

ചിത്രം തിയ്യേറ്ററിലെത്തി 23 വര്‍ഷങ്ങള്‍ക്കു ശേഷം ബസന്തി വീണ്ടും പുനരവതരിച്ചിരിക്കുകയാണ്.
നടി സ്‌നേഹ ശ്രീകുമാറാണ് ബസന്തിയായി എത്തിയിരിക്കുന്നത്. മറിമായത്തിലെ ഒരു കഥാപാത്രത്തിന്
വേണ്ടിയാണ് സ്നേഹ ബസന്തിയുടെ വേഷത്തിലെത്തിയിരിക്കുന്നത്. എന്തായാലും പുതിയ ബസന്തിയുടെ
ചിത്രം സോഷ്യലിടത്ത് വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.‘
ബസന്തി അല്ലെ ഇത്, ഇഡലി ഗര്‍ഭ ദോശ ഗര്‍ഭ’, എന്നൊക്കെയാണ് ചിത്രത്തിനുള്ള കമന്റുകള്‍.
അടുത്തിടെയാണ് സ്‌നേഹയ്ക്കും ശ്രീകുമാറിനും ആണ്‍കുഞ്ഞ് പിറന്നത്. കേദാര്‍ എന്നാണ് കുഞ്ഞിന്റെ
പേര്. 2019ലാണ് എസ് പി ശ്രീകുമാറും സ്നേഹയും വിവാഹിതരായത്. കുഞ്ഞിന്റെ ചിത്രങ്ങളും 
വിശേഷങ്ങളുമെല്ലാം താരങ്ങള്‍ പങ്കിടാറുണ്ട്.

﻿
