# പ്രസവ സമയത്ത് അവൾക്കൊപ്പം നിൽക്കണമെന്നാണ് എന്റെ ആഗ്രഹം

- Link: https://ml.b4blaze.com/film-news/sneha-sreekumar-valakappu
- Published: 2023-04-10T11:54:56+05:30
- Author: Rahul

മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും 
ജീവിതത്തിലും ഒരുമിച്ചത് സന്തോഷത്തോടെയാണ് പ്രേക്ഷകർ അറിഞ്ഞത്.ലോലിതനായി വേഷമിട്ട നടൻ
എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ്
വിവാഹിതരായത് വാർത്ത ആയിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.
ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sneha-sreekumar-
images.jpg?resize=960%2C640&ssl=1)

വിവാഹശേഷം ഇരുവരും പങ്ക് വെച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ
ഇരുവരുടെയും ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് പ്രേക്ഷരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇരുവരും
മാതാപിതാക്കൾ ആകാനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ. താരങ്ങൾ തന്നെയാണ് തങ്ങൾ അച്ഛനും
അമ്മയും ആകാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. അടുത്തിടെ ആണ്
തന്റെ വളക്കാപ്പ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് സ്നേഹ എത്തിയത്. താൻ ഇത് പോലൊരു ചടങ്ങു
ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും അത് നടന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും സ്നേഹ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sneha-sreekumar.
jpg?resize=1440%2C1440&ssl=1)

സീരിയൽ രംഗത്ത് നിന്നും സുരഭി ലക്ഷ്മിയും വീണയും ആണ് താരത്തിന്റെ വളക്കാപ്പ് ചടങ്ങിൽ
പങ്കെടുക്കാൻ വേണ്ടി എത്തിയത്. ഇവരുമായി വർഷങ്ങൾ കൊണ്ടുള്ള അടുപ്പമാണ് തനിക്ക് എന്ന്
സ്നേഹ പറഞ്ഞിരുന്നു. മാത്രമല്ല, സ്നേഹയുടെ ഈ ചടങ്ങിൽ അൽപ്പം ഇമോഷണൽ ആയാണ് വീണ സംസാരിച്ചത്.
എന്റെ പ്രസവ സമയത്ത് എന്റെ അച്ഛനോ അമ്മയോ ആരും തന്റെ കൂടെ ഇല്ലായിരുന്നു എന്നും ആ സമയത്ത്
തനിക്ക് താങ്ങായി നിന്നത് സ്നേഹ ആണെന്നും അത് കൊണ്ട് തന്നെ അവളുടെ പ്രസവ സമയത്ത് എനിക്ക്
അവളുടെ ഒപ്പം നില്ക്കാൻ ആണ് ആഗ്രഹം എന്നും വീണ പറഞ്ഞു.
