# മകൾക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കു വെച്ച്  സ്നേഹ

- Link: https://ml.b4blaze.com/film-news/sneha-with-her-daughter
- Published: 2020-03-10T10:37:36+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സ്നേഹയും പ്രസന്നയും, പ്രസന്ന ആദ്യമായി
മലയാളത്തിൽ അഭിനയിക്കുന്നത് ബ്രദേഴ്സ് ഡേ എന്ന സിനിമയിലാണ്, വളരെ ഏറെ ശ്രദ്ധ നേടിയ 
ചിത്രമെയിരുന്നു അത്, പൃഥ്വിരാജിന്റെ കൂടെ പ്രസന്ന അതി ഗംഭീരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയായിരുന്നു
സ്‌നേഹ. പ്രസന്നയുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും
ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു നടി.

![sneha](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/sneha.jpg?resize
=556%2C584&ssl=1)

താര ദമ്ബതികള്‍ ആയ പ്രസന്നയും സ്‌നേഹയ്ക്കും ജനുവരി 24ന് ആണ് പെണ്‍കുഞ്ഞ് പിറന്നത്.
പ്രസന്ന ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞായിരുന്നു
ഇത്. ഇപ്പോള്‍ ആദ്യമായി സ്നേഹ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകായണ്. ഇന്‍സ്റ്റയില്‍
ആണ് താരം ചിത്രം പങ്കുവെച്ചത്. വെള്ള വസ്ത്രമണിഞ്ഞാണ് സ്നേഹയും, കുഞ്ഞും എത്തിയത്.

![sneha preganancy](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
sneha-preganancy.jpg?resize=561%2C584&ssl=1)

നേരത്തേ സ്‌നേഹയുടെ വളകാപ്പ് ചടങ്ങുകള്‍ ഏറെ വൈറലായിരുന്നു. സ്നേഹ മുഖ്യ കഥാപാത്രമായി
എത്തിയ പട്ടാസ് മികച്ച വിജയം നേടിയിരുന്നു. മകന്‍ വിഹാന് ഒരു കുഞ്ഞനുജത്തി എന്നാണ് 
പ്രസന്ന ട്വിറ്ററില്‍ കുറിച്ചത്. 2012 മെയ് 11ന് ആണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്.
കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത മാഫിയയാണ് പ്രസന്നയുടെ റിലീസ് ചെയ്യാന്‍ പോകുന്ന
പുതിയ ചിത്രം. ചിത്രത്തില്‍ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്.
