# മീനു ഇനി അനീഷിന് സ്വന്തം ; സോഷ്യൽ മീഡിയ താരത്തിന്റെ വിവാഹം ആഘോഷമാക്കി ആരാധകർ

- Link: https://ml.b4blaze.com/film-news/social-media-influencer-meenu-lakshmi-got-married
- Published: 2023-07-09T18:28:25+05:30
- Author: Shilpa

സോഷ്യൽ മീഡിയയിലൂടെ കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ മീനു 
ലക്ഷ്മി വിവാഹിതയായി. ഇൻസ്റാഗ്രാമിലും യൂട്യുബിലും സജീവമായ താരത്തിന് ലക്ഷക്കണക്കിന്
ഫോളോവേഴ്സ് ആണ് ഉള്ളത്. ഡാൻസ്, ഫാഷൻ, ലൈഫ്സ്റ്റൽ വീഡിയോസാണ് താരം കൂടുതലും ചെയ്യാറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-182432-254x300.png?resize=785%2C927&ssl=1)

അനീഷ് ഗോപാലകൃഷ്ണനാണ് താരത്തിന്റെ വരൻ. മീനുവിന്റെ സംഗീത നൈറ്റിന്റെ വിഡിയോകളും മറ്റും
സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പെണ്ണ് കണ്ടത് മുതലുള്ള തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി
പങ്കുവയ്ക്കാൻ മീനു ശ്രമിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-182538.png?resize=839%2C864&ssl=1)

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മീനുവും അനീഷും വിവാഹിതരായത്. ഇരുവർക്കും ആശംസകൾ
അറിയിച്ച് ഒട്ടനവധി പേരാണ് ഇതിനോടകം എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-182553-288x300.png?resize=757%2C789&ssl=1)
