# മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ശ്വേത മേനോന്റേത് എന്തൊരു കിടിലന്‍ ബയോഗ്രഫിയാണ്! കുറിപ്പ്

- Link: https://ml.b4blaze.com/film-news/social-media-note-about-shwetha-menon
- Published: 2022-08-26T10:44:22+05:30
- Author: Sreekumar

മോഡലിംഗ് മേഖലയിലും സിനിമാ രംഗത്തും തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ശ്വേത മേനോന്‍.
ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സിനിമാപ്രാന്തന്‍ എന്ന ഫിലിം ഗ്രൂപ്പിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. മലയാള സിനിമയിലെ
മുഖ്യധാര നായികമാരുടെ ചരിത്രം ചികഞ്ഞ കൂട്ടത്തില്‍ ഏറ്റവും വണ്ടറടിച്ച് ഇരുന്നു പോയ
പേരാണ് ശ്വേത മേനോന്റേത്.. എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. എന്ത് കിടലന്‍ 
പ്രഫഷണല്‍ ബയോഗ്രഫിയാണ് അവരുടേത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/shweta-menon-.jpg?
resize=1280%2C720&ssl=1)

അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മമ്മൂക്കയുടെ
നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ശ്വേത മലയാള സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്.
മോഡലിംഗ് പാഷനായിരുന്ന താരത്തിന് 1994-ലെ ഫെമിന മിസ്സ് ഇന്ത്യയില്‍ സെക്കന്റ് റണ്ണറപ്പ്
കിരീടം ലഭിച്ചിരുന്നു. ഇതേ കോമ്പറ്റിഷനില്‍ ശ്വേതാ മേനോന്റെ തൊട്ടു മുന്നിലെ സ്ഥാനങ്ങള്‍
അലങ്കരിച്ചിരുന്നത് ഐശ്വരൃ റായിയും സുസ്മിതാ സെന്നും ആയിരുന്നെന്നതും ഏറെ ശ്രദ്ധേയമാണ്..
പിന്നീട് ബോളിവുഡ് സിനിമാ മേഖലയിലേക്കാണ് ശ്വേത എത്തിയത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/shweta-menon.jpeg?
resize=640%2C640&ssl=1)

ഇതേ കുറിച്ചും കുറിപ്പില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. പിന്നീട് വീണ്ടും മലയാളത്തിലേത്ത്
കീര്‍ത്തിചക്ര എന്ന സിനിമയിലൂടെ തിരിച്ചെത്തിയ ശ്വേത.. പിന്നീട് ഒരുപാട് സിനിമകളില്‍
ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മികച്ച
നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. സിനിമാ
മേഖലയ്ക്ക് അപ്പുറം അവതാരികയായി കൂടി തിളങ്ങിയ താരമാണ് ശ്വേത മേനോന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/fb-note.jpg?resize
=498%2C481&ssl=1)

അന്നും ഇന്നും ഇപ്പറഞ്ഞ ഇഷ്ടത്തിനും ആരാധനക്കും ഏറ്റക്കുറച്ചിലുകളൊന്നുമില്ലാതെ സ്‌ക്രീനിലും
ആളുകളുടെ മനസ്സിലും ശ്വേത മേനോന്‍ എന്ന താരം നില നില്‍ക്കുന്നു എ്‌ന് പറഞ്ഞാണ് താരത്തെ
കുറിച്ചുള്ള ഈ കുറിപ്പ് അവസാനിക്കുന്നത്.
