# ‘പച്ച മാങ്ങയ്ക്കൊപ്പം സെല്‍ഫി എടുത്താല്‍’: സെലിബ്രിറ്റി ഗര്‍ഭിണിയെന്ന് വാദിച്ച് ആരാധകര്‍: തലയില്‍ കൈവെച്ച് ഗായിക

- Link: https://ml.b4blaze.com/film-news/social-media-photo-comments
- Published: 2022-04-25T23:07:00+05:30
- Author: Rahul

സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും അവര്‍ക്കുതന്നെ
ഭാവിയില്‍ പണിയായി മാറാറുണ്ട്. ചിലരുടെ ചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫിങ്ങിന് ആണ് ഇരയാകുന്നതെങ്കില്‍
മറ്റ് ചിലരുടെ ചിത്രങ്ങള്‍ ട്രോള്‍ മീംമ്‌സ് ആകാറാണ് പതിവ്. സ്വന്തം ചിത്രം സമൂഹ മാധ്യമത്തില്‍
പങ്കുവയ്ക്കുക വഴി പലപ്പോഴും പറ്റിയ അബദ്ധത്തെ ഓര്‍ത്ത് ദുഖിക്കേണ്ട ഗതികേട് പല സെലിബ്രിറ്റികള്‍ക്കും
ഉണ്ടായിട്ടുണ്ട്. ചിലരൊക്കെ ഇത് പിന്നീട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അബദ്ധങ്ങളും
ചിത്രങ്ങളുടെ ദുരുപയോഗങ്ങളും തുടര്‍ക്കഥയാവുകയാണ് പതിവ്.

എന്നാല്‍ പതിവിന് വിപരീതമായി സമാന അബദ്ധത്തില്‍ ചെന്ന് ചാടിയിരിക്കുകയാണ് മറ്റൊരു സെലിബ്രിറ്റി.
താരം ചിത്രം പങ്കുവയ്ക്കുമ്പോള്‍ മനസ്സില്‍ ചിന്തിച്ചതുമായി യാതൊരു ബന്ധവുമില്ലാത്ത
പ്രതികരണമാണ് ചിത്രത്തിന് സമൂഹ മാധ്യമത്തില്‍ ലഭിച്ചത്. ഗായിക സുനിത ഉപാദ്രാസ്തയാണ്
ആ ഹതഭാഗ്യ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sunitha-199x300.
jpg?resize=653%2C984&ssl=1)

ഗായകയുടെ വീട്ടിലെ മാവ് കായ്ച്ചതില്‍ നിന്നാണ് ഇതിന്റെയെല്ലാം തുടക്കം. മാവ് കായ്ച്ചത്
മാത്രമല്ല, മാങ്ങയ്ക്കരികില്‍ ഇരുന്ന് ഒരു ചിത്രവും താരം പങ്കുവെച്ചു. ‘അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു,
എന്റെ ആദ്യ വിലയ്ക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം സമൂഹ മാധ്യമത്തില്‍
പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതോടെ താരത്തിന്റെ ദുര്‍വിധിയും ആരംഭിച്ചു. പച്ച മാങ്ങയും പിടിച്ച് സാഹിത്യം
പറയുകവഴി ഗായിക ഗര്‍ഭിണി ആയത് തന്നെയെന്ന് ആരാധകര്‍ ഉറപ്പിച്ചു. ഗായികയ്ക്ക് ഇതോടെ 
ആശംസാ പ്രവാഹവുമായി. മറ്റ് ചിലരാവട്ടെ അല്‍പ്പം അശ്ലീല ചുവയോടെ ചിത്രം ആഘോഷമാക്കുകയും
ചെയ്തു.

താന്‍ ഗര്‍ഭിണി അല്ലെന്ന് പരസ്യമായി പ്രതികരിക്കേണ്ട അവസ്ഥയിലാണ് ചിത്രം ഗായികയെ കൊണ്ടെത്തിച്ചത്.
സെലിബ്രിറ്റികള്‍ സമൂഹത്തില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എത്രത്തോളം പ്രത്യഘാതങ്ങള്‍
സൃഷ്ടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ പച്ചമാങ്ങ എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ചിത്രത്തില്‍ മാങ്ങയും പിടിച്ചുകൊണ്ട് നിന്നത് ഒരു സ്ത്രീ ആയതാണ് ഇത്തരത്തിലുള്ള കമന്റുകളുടെ
പ്രധാന കാരണമെന്നും വിമര്‍ശിക്കുന്നവരുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sunitha-1-300x169.
jpg?resize=625%2C352&ssl=1)

എന്തായാലും ചിത്രം പിന്‍വലിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഗായിക ഇപ്പോള്‍. ചിത്രം
നിരവധി തവണ ഇതിനോടകം ഡൗണ്‍ലോഡ് ആയിട്ടുണ്ടാകും എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ
സ്വന്തം അക്കൗണ്ടില്‍ നിന്നും ചിത്രം നീക്കിയാലും അതിനെ കുറിച്ചുള്ള അവഖ്യാതികളെ തടയാന്‍
താരത്തിനാവില്ല. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ എത്രത്തോളം
ശ്രദ്ധാലുക്കള്‍ ആകണമെന്നതിന്റെ മികച്ച ഉദ്ദാഹരണമാവുകയാണ് ആ പച്ചമാങ്ങ
