# സോഷ്യൽ മീഡിയ താരങ്ങളായ ജിസ്മയും വിമലും വിവാഹിതരായി

- Link: https://ml.b4blaze.com/film-news/social-media-stars-jisma-and-vimal-got-married
- Published: 2023-01-16T12:50:41+05:30
- Author: Ajay

സോഷ്യൽമീഡിയയുടെ പ്രിയ താരജോഡികളാണ് അഭിനേതാക്കളായ വിമലും ജിസ്മ ജിജിയും. വളരെ നാളുകളായി
ഇരുവരും പ്രണയത്തിലാണ്. ഇപ്പോഴിതാ വിമലും ജിസ്മ വിവാഹിതരായിരിക്കുകയാണ്. അടുത്തിടെ 
ഇവരും അഭിനയിച്ച ആദ്യം ജോലി പിന്നെ കല്യാണം വെബ് സീരിസ് ഏറെ വൈറലായിരുന്നു.വിവാഹം കഴിഞ്ഞ
വിവരം സോഷ്യൽമീഡിയ വഴിയാണ് ഇരുവരും പ്രേക്ഷകരെ അറിയിച്ചത്.

 തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് ഇരുവരും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
മാത്രാണ് വിവാഹത്തിൽ പങ്കെടുത്തത. വളരെ സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹം. വിമലും 
ജിസ്മയും വിവാഹ തിയ്യതിയൊന്നും പുറത്തുവിട്ടിരുന്നില്ല. അതിനാൽ വിവാഹ ചിത്രങ്ങൾ ആരാധകർക്ക്
സർപ്രൈസായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/jisma-2.jpg?resize
=1280%2C720&ssl=1)

ഓഫ് വൈറ്റ് നിറത്തിലുള്ള കസവ് മുണ്ടും ക്രീം നിറത്തിലുള്ള ഷർട്ടുമായിരുന്നു വിമലിന്റെ
വിവാഹ വേഷം. ജിസ്മയുടെതാവട്ടെ ക്രീ നിറത്തിലുള്ള ബ്രൈഡൽ സാരിയും അതിന് ആന്റിക്ക് ആഭരണങ്ങളുമായിരുന്നു.
വളരെ സിപിംൾ ലുക്കാലാണ് ഇരുവരും വിവാഹത്തിനെത്തിയത്. ആദ്യം ജോലി പിന്നെ കല്യാണം സീരിസിൽ
രേവതി, സതീഷ് എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും അഭിനയിച്ചത്. ഇവരുടെ തന്നെ യുട്യൂബ് 
ചാനൽ വഴിയാണ് ജോലി പിന്നെ കല്യാണം എന്ന വെബ് സീരിസ് പ്രേക്ഷകരിലേക്ക് എത്തിയത്.
