# അയാള്‍ വിന്നറാകില്ല…! ജയിച്ചുപോകുന്നത് പി.ആര്‍ വര്‍ക്ക് കൊണ്ട് മാത്രം…! റോബിനെ കുറിച്ച് വൈറലായി കുറിപ്പ്..!

- Link: https://ml.b4blaze.com/film-news/social-media-viral-note-on-dr-robin-game-biggboss
- Published: 2022-05-12T09:41:23+05:30
- Author: Rahul

മലയാളി കുടുംബ പ്രേക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് ബിഗ്‌ബോസ് മലയാളം സീസണ്‍ 4 എന്ന
ഷോയിലേക്കാണ്.. കോടിക്കണക്കിന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ബിഗ്‌ബോസ്സ് ഇപ്പോള്‍
ഒരുപാട് ദിനങ്ങള്‍ മുന്നിട്ട് അന്‍പതാം ദിവസത്തിലേക്ക് എത്തുകയാണ്. ഷോയിലെ ഓരോ മത്സരാര്‍ത്ഥികളെ
കുറിച്ചും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് കൃത്യമായ ധാരണ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍
പലപ്പോഴും പ്രേക്ഷകര്‍ക്കും ബിഗ്ഗ് ബോസ്സ് ഹൗസിനുള്ളിള്‍ ഉള്ളവര്‍ക്കും പിടികിട്ടാത്തത്
ഡോക്ടര്‍ റോബിന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും ആണെന്നാണ് പൊതുവെയുള്ള പരാതി.

![bigboss malayalam season 4 new promo video](https://i0.wp.com/ml.b4blaze.com/wp-
content/uploads/2022/03/biboss-300x157.jpg?resize=1152%2C603&ssl=1)

ഹൗസിലെ ശക്തനായൊരു മത്സരാര്‍ത്ഥി എന്നിരിക്കെ അദ്ദേഹത്തിനെ വിമര്‍ശിക്കുന്നവരും സപ്പോര്‍ട്ട്
ചെയ്യുന്നവരും ഏറെയാണ്.. എന്നാലും ഫേക്ക് പേഴ്‌സണാലിറ്റി, ടാസ്‌കുകളില്‍ നിന് പിന്‍വലിയല്‍,
ലൗ സ്ട്രാറ്റര്‍ജി എന്നിവയെല്ലാം ഡോക്ടര്‍ക്ക് മേലുള്ള ആരോപണങ്ങളാണ്… ഈ ആരോപണങ്ങള്‍
നിലനിന്നിരിക്കെ ഡോകര്‍ റോബിനെ കുറിച്ച് ഒരു ബിഗ്‌ബോസ്സ് പ്രേക്ഷക തന്റെ സോഷ്യല്‍ മീഡിയ
അക്കൗണ്ടില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. റോബിന്റെ ഗെയിം പ്ലാനുകളെ
കുറിച്ച് വിമര്‍ശിച്ചുകൊണ്ടാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരിക്കലും
അയാള്‍ വിന്നറാകില്ല എന്ന് കുറിച്ച് കൊണ്ടാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/robin-250x300.jpg?
resize=1153%2C1384&ssl=1)

ടോക്‌സിസിറ്റിയക്ക് എതിരെയുള്ള ഒരു ഷോയാണിത്. വിവിധ ജെന്‍ഡറുകളില്‍ പെടുന്നവരെ ഒന്നിച്ചൊരു
കൂരയ്ക്കുള്ളില്‍ എത്തിച്ചിരിക്കുന്നത്.. ചില സദാചാരവാദികളുടെ വികൃതമായ മനസ്സിന് എതിരെ
ഷോയുടെ പടവെട്ടലിന്റെ ഭാഗമായാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. കുണ്ടന്‍, ഹിജഡ, ഒമ്പത്
എന്നീ വാക്കുകളാല്‍ മനസ്സില്‍ തെറി വിളിച്ചും.. അത് കമന്റ് ബോക്‌സില്‍ കാണിച്ചും ഇനി
ഈ ഷോ കാണില്ലെന്ന് പറഞ്ഞിരുന്നിട്ടും ഇത് കാണാതിരിക്കാന്‍ കഴിയുന്നില്ല എങ്കില്‍ ഇവിടെ
ബിഗ്‌ബോസ്സാണ് ദ റിയല്‍ ബ്രില്യന്റ് ഗെയിമര്‍ എന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/dr-robin-297x300.
jpg?resize=1154%2C1166&ssl=1)

 

ആണും പെണ്ണും ഒരുമിച്ച് ജയിലില്‍ കിടന്നപ്പോള്‍ സഹിക്കാന്‍ പറ്റാതിരുന്ന ആ തളത്തില്‍
ദിനേശനെ, പിആര്‍ വര്‍ക്ക് കൊണ്ട് മാത്രം ജയിച്ച് പോകുന്നത് കണ്ട് കൈ കെട്ടി നോക്കിയിരിക്കും
ബിഗ്‌ബോസ്സ് എന്ന് നിങ്ങളിനിയും വിശ്വസിക്കുന്നുണ്ടോ എന്ന് കൂടി ചോദിച്ചാണ് ഈ കുറിപ്പ്
അവസാനിക്കുന്നത്.
