# അയ്യോ ഈ കക്ഷി ആ ഖജുരാഹോ ക്ഷേത്രത്തിൽ പോയാലുള്ള അവസ്ഥ എന്തായിരിക്കും! അലൻസിയാർക്കെതിരെ  വിമർശനവുമായി സോഷ്യൽ മീഡിയ 

- Link: https://ml.b4blaze.com/film-news/social-meedia-reacted-the-actor-alencier
- Published: 2023-09-15T10:01:58+05:30
- Author: B4blaze News Desk

ചലച്ചിത്ര അവാർഡ് പുരസ്‌കാര വേദിയിൽ വിവാദ പരമാർശം നടത്തിയ നടൻ അലൻ സിയാറിനെതിരെ സോഷ്യൽ
മീഡിയ. തനിക്ക് പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും,ആൺ കരുത്തുള്ള മുഖ്യമന്ത്രി
ഇരിക്കുന്നിടത്തെ ഒരു ആൺ കരുത്തുള്ള  പ്രതിമ നല്കണമെന്നുമായിരുന്നു നടന്റെ വാക്കുകൾ,
ഇതിനെതിരെ പ്രതികരിച്ചെത്തുകയാണ് സോഷ്യൽ മീഡിയ, ഇയാൾ  ഇത്രക്ക് ചീപ്പ് ആണോ എന്നാണ് 
പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/alan1.jpg?resize
=1111%2C626&ssl=1)

അയ്യോ ഈ കക്ഷി എങ്ങാനും ഖജുരാഹോ ക്ഷേത്രത്തിലെങ്ങാനും പോയാലുള്ള അവസ്ഥ എന്തായിരിക്കും
എന്നാണ് സോഷ്യൽ മീഡിയിൽ ഒരാൾ കുറിച്ചിരിക്കുന്നത്. നടൻ ഈ അടുത്ത് അഭിനയിച്ച മിക്ക സിനിമകളും
അറപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നു,അപ്പൻ, ചതുരം ഇങ്ങനെയുള്ള സിനിമകളിൽ അങ്ങനെ
നിറഞ്ഞു നിന്ന് അഭിനയിക്കുവായിരുന്നല്ലോ അതാണ്,മീ ടു  വിഷയത്തിൽ ഒരിക്കൽ നടൻ ഉൾപെട്ടിരുന്നല്ലോ
അന്ന് മനസിലാക്കിയതാണ് ആരാണ് ഈ വ്യക്തി എന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/alan2.jpg?resize
=585%2C625&ssl=1)

അങ്ങനെയുള്ള ഒരാൾ ഒരു പെൺപ്രതിമ കണ്ടാലും പ്രലോഭിതനാകും അതാണ് അലൻസിയാർ പറയുന്നത്, 
ഇയാളുടെ  വീടിനടുത്തുള്ള ടെക്സ്റൈൽസുകൾ രാതി കൃത്യമായി അടക്കണം ഇല്ലെങ്കിൽ അവിടെ ഡിസ്‌പ്ലെക്ക്
വെച്ചേക്കുന്ന പെൺപ്രതിമയെ അയാൾ വെറുതെ വിടില്ല, ഒരു ചലച്ചിത്ര പുരസ്‌കാര വേദിയിൽ അയാൾ
ഇത്രയും വൃത്തികേട് പരസ്യമായി പറഞ്ഞപ്പോൾ ഇയാളുടെ മനസിലെ സ്ത്രീ എന്ന ചിന്തയുടെ വ്യക്തത
മനസിലാക്കേണ്ടതെന്നാണ് ഓരോരുത്തരും സോഷ്യൽ മീഡിയിൽ പറയുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/alan5.jpg?resize
=816%2C493&ssl=1)
