# സോളമന്റെ തേനീച്ചകളുമായി ലാല്‍ ജോസ്… നടന്‍ ജോജു ജോര്‍ജ്..!!

- Link: https://ml.b4blaze.com/film-news/solamande-theneechakal-new-movie
- Published: 2022-03-06T15:07:04+05:30
- Author: Rahul

മലയാള സിനിമയില്‍ നടനായും സഹ സംവിധായകനായും എല്ലാം എത്തിയ ലാല്‍ ജോസ് പിന്നീട് ഒരുപിടി
മികച്ച മലയാള സിനിമകളാണ് നമുക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ലാല്‍ ജോസ്- ജോജു ജോര്‍ജ്
കൂട്ടുകെട്ടാണ് ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സിനിമയുടെ പ്രഖ്യാപനം
പുറത്ത് വന്നതോടെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. മ്യാവൂവിനു ശേഷം ലാല്‍ജോസ് സംവിധാനം
ചെയ്യുന്ന ചിത്രത്തിലാണ് ജോജു ജോര്‍ജ് നായകനായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/laljose-300x225.
jpg?resize=1131%2C848&ssl=1)

ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സോളമന്റെ തേനീച്ചകള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയില്‍ സോളമന്‍
എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്
എന്നാണ് റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/JojuGeorge_Facebook_30052021_1200-
300x200.jpg?resize=1088%2C725&ssl=1)

എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ജോസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും.
ജോജുവിന് പുറമെ ജോണി ആന്റണിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/laljose-300x169.
jpg?resize=1074%2C605&ssl=1)

ലാല്‍ ജോസിന്റെ പുതിയ സിനിമയ്ക്കായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് വിദ്യാസാഗര്‍
തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാ സാഗര്‍, ലാല്‍ ജോസ് കൂട്ടുകെട്ട് ഒന്നിക്കുന്നു
എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട്.

 
