# ഞാൻ ഇങ്ങനെ ആകുവാനുള്ള കാരണം എന്റെ ഭർത്താവ് മാത്രമാണ്, വെളിപ്പെടുത്തി സോനാ നായർ!

- Link: https://ml.b4blaze.com/film-news/sona-nair-about-husband
- Published: 2020-10-17T13:54:14+05:30
- Author: Rahul

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സോനാ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ
താരം ടെലിവിഷൻ പരമ്പരയിലും തന്റെ കഴിവ് തെളിയിച്ചുവരുകയാണ്. സിനിമയും സീരിയലും ഒരുമിച്ചു
കൊണ്ടുപോകുന്ന താരങ്ങളിൽ ഒരാൾ ആണ് സോനയും. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷം പങ്കുവെക്കുകയാണ്
സോനാ നായർ. 
 താരം വിവാഹത്തിന് മുൻപ് തന്നെ സിനിമയിൽ എത്തിയെങ്കിലും മറ്റ് നടികളെ പോലെ
വിവാഹശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ട് നിന്നില്ല. ഒരുപക്ഷെ വിവാഹശേഷം
ആകും സോനാ അഭിനയ രംഗത്ത് കൂടുതൽ സജീവമായത്. ഇതിന് തന്നെ സഹായിച്ചത് തന്റെ ഭർത്താവ് 
ആണെന്നാണ് സോനാ പറയുന്നത്. സോനയുടെ വാക്കുകൾ ഇങ്ങനെ, ആളുകൾ എന്നെ അറിഞ്ഞ് തുടങ്ങിയതു
വിവാഹത്തിന് ശേഷമായിരുന്നു. കാരണം വിവാഹത്തിന് ശേഷം ആണ് എനിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത്.
എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. ഒരുപക്ഷെ അദ്ദേഹത്തിന് 
പകരം എന്റെ ഭർത്താവായി മറ്റൊരാളാണ് വന്നിരുന്നതെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു.
ഒരുപക്ഷെ മറ്റേതെങ്കിലും ജോലിക്ക് പോയോ അല്ലെങ്കിൽ സാദാ ഒരു വീട്ടമ്മയായോ ഞാൻ കാലം 
കഴിച്ചേനെ. ഇന്നെനിക്ക് അഭിനയലോകത്ത് എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടെങ്കിൽ അതിന്റെ പിന്നിൽ
എന്റെ ഭർത്താവിന്റെ പിന്തുണ ഉള്ളത്കൊണ്ട് മാത്രം ആണ്. എന്റെ പ്രേക്ഷകരിലധികവും സ്ത്രീകളാണ്.
സീരിയലുകൾ ചെയ്യുന്നതുകൊണ്ടാണ് എനിക്ക് സ്ത്രീ പ്രേക്ഷകരെ ലഭിച്ചത്. നമ്മൾ പുറത്തൊക്കെ
പോകുമ്പോൾ നമ്മളെ കണ്ടിട്ട് അവർ ഓടി വരുകയും സെൽഫി എടുക്കുകയും ഒക്കെ ചെയ്യാറുണ്ട്.
അപ്പോൾ നമുക്കും ലഭിക്കുക വലിയ സന്തോഷം ആയിരിക്കും.  ഉയിരേ ആയിരുന്നു തമിഴിലെ എന്റെ
ആദ്യ സീരിയൽ. ഇതിൽ അഭിനയിക്കാൻ തുടങ്ങിയതിനു ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ
ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. ഇങ്ങനെ തിരിച്ചറിയുമ്പോഴും ഓടി വന്നു നമ്മളോട് വിശേഷങ്ങൾ
ചോതിക്കുമ്പോഴുമെക്കെ എനിക്കും വലിയ സന്തോഷമാണ് കിട്ടുന്നത്.
