# അന്ന് നയൻ താരയുടെ സംസാരം കേട്ട് ഞാൻ സ്‌തംഭിച്ചു പോയി അത് നയൻ താര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്, സോനാ നായർ 

- Link: https://ml.b4blaze.com/film-news/sona-nair-about-in-nayan-thaara
- Published: 2023-04-22T11:25:06+05:30
- Author: Suji

മിനിസ്‌ക്രീനിലെ ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സോനാ നായർ, ഇപ്പോൾ
തന്റെ കരിയറിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ്. നടി നയൻ താരയെ
കുറിച്ചാണ് ഇങ്ങനെ പറയുന്നത്, ‘മനസിനക്കരെ’ എന്ന ചിത്രത്തിൽ താനും നയൻതാരയും ഒരുമിച്ചു
അഭിനയിച്ചിരുന്നു, അതിൽ ഷീലാമ്മയുടെ മകൾ ആയാണ് താൻ അഭിനയിച്ചത് ,അത് വലിയ ഭാഗ്യം ആണെന്നും
സോനാ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/manzinakkare1.jpg?
resize=1280%2C720&ssl=1)

ആ സിനിമ നയൻ താരയുടെ ആദ്യ ചിത്രമാണ്, എന്നാൽ നയൻ താര സിനിമയിൽ ഹിറ്റ് താരമായി നിൽക്കുന്ന
സമയത്തു താൻ ഇടയ്ക്കു നയൻതാരയെ ഫോണിൽ വിളിച്ചിരുന്നു, അന്ന് താൻ താൻ സോനാ നായർ ആണെന്ന്
പറഞ്ഞു,എന്നെ ഓർമയുണ്ടോ എന്ന് ചോദിച്ചു അപ്പോൾ നയൻതാര എന്നോട് പറഞ്ഞു ചേച്ചി എന്താണ്
ഇങ്ങനെ പറയുന്നത്, ഞാൻ സത്യത്തിൽ സ്തംഭിച്ചു പോയി, ഞാൻ വിചാരിച്ചു ചേച്ചി എന്താണ് നമ്മൾ
ഒപ്പം വർക്ക് ചെയ്യ്തിട്ടുണ്ടല്ലോ എന്ന് രീതിയിൽ സംസാരിക്കും എന്ന് ഇതിപ്പോൾ നയൻ താര
കേട്ടാലും കേട്ടില്ലേലും ഞാൻ പറയും സോനാ നായർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sona-nair1.jpg?resize
=1080%2C1350&ssl=1)

ഞാൻ ആ സമയത്തു വേറൊരു ഷൂട്ടിങ്ങിൽ നില്കുവായിരുന്നു നയൻ താരയുടെ ഈ വാക്കുകൾ കേട്ട് 
എനിക്ക് പിന്നീട് അഭിനയിക്കാൻ ശ്രെദ്ധ പോലും കിട്ടിയില്ലായിരുന്നു, ശരിക്കും പറഞ്ഞാൽ
ഇങ്ങേനെ ആയിരിക്കണം നടികൾ, എനിക്ക് ഇത്രയും ഓർത്തുവെക്കാൻ കഴിയില്ല. നയൻ താരയുടെ എന്താണ്
ചേച്ചി ഇങ്ങനെ ചോദിക്കുന്നത് എന്ന് ആ ഉത്തരം മതി നയൻതാരയുടെ ആ മനസ്സറിയാൻ സോനാ നായർ,
എന്നാൽ ആ കുട്ടിക്ക് മലയാളത്തിൽ പിടിച്ചു നില്ക്കാൻ കഴിയാതെപോയി സോനാ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sona-nair2.jpg?resize
=1080%2C1350&ssl=1)
