# മനസിൽ ഇന്നും മായാത്ത ഒരു സങ്കടമാണത്! 27 വർഷമായി കുട്ടികൾ ഇല്ല, തന്റെ കുടുംബജീവിതത്തെക്കുറിച്ച് സോനാ നായർ 

- Link: https://ml.b4blaze.com/film-news/sona-nair-on-real-life
- Published: 2023-10-31T10:22:35+05:30
- Author: Suji

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സോനാ  നായർ, ഇപ്പോൾ
വനിതയുടെ അഭിമുഖ്ത്തിന് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ
ആകുന്നത്, തന്റെ ഭർത്താവ് ഉദയൻ അമ്പാടി ഒരു സിനിമ ഫോട്ടോഗ്രാഫർ ആണ്, ഞങ്ങൾ ലൊക്കേഷനിൽ
വെച്ചുള്ള പരിചയം പിന്നീട് പ്രണയത്തിലും, വിവാഹത്തിലും കലാശിച്ചു, തന്റെ വിവാഹം കഴിഞ്ഞിട്ട്
27 വര്ഷമായി എന്നാൽ കുട്ടികൾ ഇല്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sona1.jpg?resize
=1080%2C1333&ssl=1)

ഇന്നും മനസിൽ മായാത്ത ഒരു സങ്കടമാണിത്,തനിക്ക് ആ വിഷമം ഉണ്ടെങ്കിലും അതിൽ നിന്നും മനസിനെ
മനപൂർവം തള്ളിനീക്കുകയാണ് താൻ ചെയ്യുന്നത് .         അച്ഛനും അമ്മയും, ഭർത്താവും എന്റെ
കലക്ക് ഒരുപാട് പിന്തുണ നൽകുന്നവരാണ്, എല്ലാവരും ചോദിക്കുന്ന ഒരു കാര്യമുണ്ട് എനിക്ക്
നല്ല പോസ്റ്റിവിറ്റി ആണെന്ന്, അതിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ, എനിക്ക് ചുറ്റും നെഗറ്റിവിറ്റി
ഇല്ലെന്നുള്ളത്, ഞാൻ നെഗറ്റിവിറ്റി അടുപ്പിക്കില്ലന്ന് സാരം സോനാ നായർ പറയുന്നു, തനിക്ക്
സീരിയലും, സിനിമയും ഒരുപോലെ ഇഷ്ട്ടമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sona2.jpg?resize
=909%2C764&ssl=1)

തനിക്ക് മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ എന്ന് പറയുന്നത്, പുസ്തകം, പാട്ട്, അഭിനയം
എന്നിവയാണ്, അതാണ് തന്റെ മാനസിക വിഷമത്തിനുള്ള മെഡിസിനുകൾ  താരം പറയുന്നു, തനിക്ക് 
തന്റെ കരിയർ തന്നെ മാറ്റിയ ചിത്രമായിരുന്നു നരൻ, ചിത്രത്തിലെ കുന്നംപുറം ശാന്ത എനിക്ക്
അഭിനയ മികവ് വർധിപ്പിച്ച റോൾ ആണ്, നടി പറയുന്നു , സീരിയലിൽ നിന്നുമാണ് നടി സിനിമ മേഖലയിലേക്ക്
പ്രവേശിച്ചത്.
