# ഭര്‍ത്താവിനെ പോലെ ഒരാളെ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ വേറെ വല്ല ജോലിക്കും പോയേനെ  !!

- Link: https://ml.b4blaze.com/film-news/sona-nair-says-about-his-husband
- Published: 2020-07-07T14:54:15+05:30
- Author: Rahul

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സോനാ നായര്‍,
ഒരുപാട് കഥാപാത്രങ്ങൾ സോനാ തന്നിലൂടെ അനശ്വരമാക്കി, ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങിയ
സോനയുടെ വളർച്ച്‌ വളരെ പെട്ടെന്നായിരുന്നു. ഒട്ടുമിക്ക നടന്മാരുടെ കൂടെയും സോന അഭിനയിച്ച്
കഴിഞ്ഞു, കൂടുതലും പുതുമയുള്ള വേഷങ്ങൾ ആണ് സോനാ തിരഞ്ഞെടുക്കാറുള്ളത്.

![sona nair 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/sona-
nair-1.jpg?resize=728%2C716&ssl=1)

തൂവല്‍കൊട്ടാരം എന്ന ചിത്രത്തില്‍ കൂടി സത്യന്‍ അന്തിക്കാടാണ് താരത്തിനെ സിനിമയില്‍
എത്തിക്കുന്നത് പിന്നീട് നിരവധി സിനിമകളിൽ സോനാ വേഷമിട്ടു, സിനിമയിൽ മാത്രമല്ല സീരിയലിലും
സോന സജീവമാണ്, കോമഡി മുതൽ സീരിയസ് കഥപാത്രം വരെ സോനയുടെ കൈയിൽ സുരക്ഷിതമാണ്. ഇപ്പോൾ
തന്റെ കുടുംബത്തെ പറ്റി പറഞ്ഞിരിക്കുകയാണ് സോന. വിവാഹ ജീവിതത്തിന് മുന്‍പേ സിനിമയില്‍
എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വിവാഹ ശേഷമാണെന്നും താരം പറയുന്നു. വിവാഹ ശേഷവും
സിനിമയില്‍ അഭിനയിക്കാന്‍ എല്ലാം പിന്തുണയും നല്‍കുന്നത് വീട്ടുകാരാണ്.

![sona nair](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/sona-nair.
jpg?resize=1227%2C1600&ssl=1)

തന്റെ വളർച്ചക്ക് കാരണം ഭർത്താവ് ആണ്, അദ്ദേഹത്തെ പോലെ ഒരാളെ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ
ഒരു വീട്ടമ്മ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി ചെയ്ത് ഞാൻ ജീവിക്കേണ്ടി വന്നേനെ എന്ന്
സോന പറയുന്നു. തമിഴ് ഭാഷയില്‍ അഭിനയിച്ച ഒരു സീരിയലില്‍ കൂടി അവിടെയും ആരാധകരുണ്ടെന്നും
മാളിലും മറ്റും പോകുമ്ബോള്‍ സെല്‍ഫി എടുക്കാനും എയര്‍പോര്‍ട്ടില്‍ കൂടി യാത്ര ചെയ്യുമ്ബോള്‍
ആളുകള്‍ പേര് വിളിച്ചു ഓടിവരുമെന്നും സോനാ പറയുന്നു.
