# കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

- Link: https://ml.b4blaze.com/film-news/sonakshi-marriage-gossip
- Published: 2024-07-02T11:01:49+05:30
- Author: Devika Rahul

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി
തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും
സഹീറും ചില കാര്യങ്ങള്‍ എല്ലാവരില്‍ നിന്നും ഒളിപ്പിച്ച് വെച്ചിരുന്നോ എന്ന ചോദ്യമാണ്
ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. വിവാഹത്തിന് തൊട്ട് പിന്നാലെ സൊനാക്ഷിയെ കുറിച്ചുള്ള 
ചില അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. അതിലൊന്ന് നടി ഗര്‍ഭിണിയാണോ എന്ന ചോദ്യമാണ്. നടിമാരായ
ആലിയ ഭട്ട്, സ്വര ഭാസ്‌കര്‍ തുടങ്ങിയ നടിമാര്‍ വിവാഹത്തിന് തൊട്ടുപിന്നാലെ തങ്ങള്‍ 
ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതുപോലെ സൊനാക്ഷിയും കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍
ഒരുങ്ങുന്നതായിട്ടാണ് ഊഹാപോഹങ്ങള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സൊനാക്ഷിയും ഭര്‍ത്താവും
ഒരു ആശുപത്രിയുടെ പുറത്ത് കാണപ്പെട്ടതോടെയാണ് നടി ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ക്ക്
വഴിയൊരുങ്ങിയത്. മുംബൈയിലെ ലീലാവതി ആശുപത്രിക്ക് പുറത്ത് നിന്നും സൊനാക്ഷിയും സഹീറും
അവരുടെ കാറില്‍ കയറി പോകുന്നതിന്റെയടകകം ദൃശ്യങ്ങളാണ് പാപ്പരാസികള്‍ പുറത്ത് വിട്ടിരിക്കുന്നത്.
വിവാഹിതരാകുന്നതിന് മുമ്പ് 7 വര്‍ഷത്തോളമായിട്ട് സൊനാക്ഷിയും സഹീറും പ്രണയ ബന്ധത്തിലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/sonakshi-6-1592.
jpg?resize=750%2C1051&ssl=1)

ഡബിള്‍ എക്‌സ്എല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
മാത്രമല്ല പിന്നാലെ ലിവിംഗ് ടുഗദറിലേക്കും എത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരുവരും വിവാഹം
കഴിക്കാന്‍ തീരുമാനിക്കുന്നത്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭാര്യാ ഭര്‍ത്താക്കന്മാരാകുന്നതിന്
മുമ്പ് ഇരുവരും ഒരു വര്‍ഷത്തോളം ലിവ്-ഇന്‍ റിലേഷന്‍ഷില്‍ ജീവിക്കുകയായിരുന്നു എന്നും
പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഇരുവരും മാതാപിതാക്കളാവാന്‍ പോവുകയാണെന്നത്
സത്യമായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാൽ ആശുപത്രിയിലുള്ള പിതാവ് ശത്രുഘ്നൻ
സിൻഹയെ കാണാനാണ് ഇരുവരും എത്തിയതെന്നാണ് മറ്റൊരു വിവരം. ഇത്തരം വാര്‍ത്തകളിലെ വസ്തുത
എന്താണെന്ന് വ്യക്തമല്ലെങ്കിലും വൈകാതെ താരദമ്പതിമാര്‍ മറുപടിയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടി സൊനാക്ഷി സിൻഹയും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ്
വിവാഹിതരാവുന്നത്. പ്രണയത്തിലായെങ്കിലും ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് താരങ്ങള്‍ 
വിവാഹിതരാവുന്നത്. മിശ്രവിവാഹമായത് കൊണ്ട് താരങ്ങള്‍ വീട്ടുകാരില്‍ നിന്നടക്കം എതിര്‍പ്പുകള്‍
നേരിടേണ്ടതായി വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹീറിനെ വിവാഹം കഴിക്കാനുള്ള
സൊനാക്ഷിയുടെ തീരുമാനത്തില്‍ സിന്‍ഹ കുടുംബം തൃപ്തരല്ലെന്നാണ് തുടക്കം മുതല്‍ വന്ന 
റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇരുവരും വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരായതിനാല്‍
തന്നെ വിവാഹമെങ്ങനെ നടക്കുമെന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Sonakshi-Sinha-2.
jpg?resize=1024%2C1280&ssl=1)

എന്നാൽ പക്ഷെ സഹീര്‍ ഇക്ബാൽ ഇസ്ലാം മത വിശ്വാസി ആയതു കൊണ്ട് സൊനാക്ഷി സിൻഹയുടെ കുടുംബം
വിവാഹത്തിന് എതിര്‍പ്പ് അറിയിക്കുമെന്നുള്ള കാരണമായി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ പക്ഷെ വിവാഹത്തിന് മുമ്പ് ചില ആശങ്കകളുണ്ടായിരുന്നുവെന്നും എല്ലാം പരിഹരിക്കപ്പെട്ടുവെന്നും
മകളുടെ സന്തോഷത്തിനൊപ്പം തന്നെ താനും കുടുംബവും ഉണ്ടായിരിക്കുമെന്നും സോനാക്ഷി സിൻഹയുടെ
പിതാവും നടനും എം പിയുമൊക്കെയായ ശത്രുഘ്‌നൻ സിൻഹ പറഞ്ഞിരുന്നു. എന്നാല്‍ മാതൃകാ പരമായി
രജിസ്റ്റര്‍ മ്യാരേജിലൂടെയാണ് താരങ്ങള്‍ ഒരുമിച്ചത്. മാത്രമല്ല വളരെ ലളിതമായ രീതിയിലാണ്
ഇരുവരും വിവാഹാഘോഷങ്ങള്‍ സംഘടിപ്പിച്ചതും. സൊനാക്ഷി വിവാഹിതയാകാൻ പോകുന്ന വിവരം ശത്രുഘ്നന്‍
സിന്‍ഹയുടെ സുഹൃത്ത് സാക്ഷി രഞ്ജൻ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. 37 കാരിയായ
സോനാക്ഷി തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികമൊന്നും എവിടെയും സംസാരിക്കാറില്ലായിരുന്നു.
അതേസമയം സോഷ്യൽ മീഡിയയിൽ സഹീർ ഇക്ബാലിനൊപ്പമുള്ള ചിത്രങ്ങൾ നടി നിരന്തരം പങ്കുവെക്കുമായിരുന്നു.
ഇതിനു പിന്നാലെ ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/sonakshi-sinha-weight-
loss-journey-main.jpg?resize=1200%2C800&ssl=1)

ഒടുവില്‍ 2022 ല്‍ സൊനാക്ഷി സിൻഹയ്ക്കുള്ള പിറന്നാള്‍ ആശംസാ പോസ്റ്റിലൂടെ ഇക്കാര്യം
സഹീര്‍ ഇക്‌ബാൽ സ്ഥിരീകരിക്കുകയായിരുന്നു. ഇടയ്ക്ക് സഹീറുമായി വേര്‍പിരിഞ്ഞ് നടി മാതാപിതാക്കളുടെ
കൂടെ ജീവിക്കുകയാണെന്നും ഗോസിപ്പുകള്‍ വന്നു. മകള്‍ സൊനാക്ഷിയുടെ മിശ്രവിവാഹത്തില്‍
നടന്‍ കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ അസന്തുഷ്ടനാണെന്നാണ് ആരോപണങ്ങള്‍ വന്നത്. എന്നാല്‍
ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ നടത്തിയവര്‍ക്കെതിരെ മറുപടിയുമായിട്ടാണ് നടന്‍ എത്തിയത്.
മാത്രമല്ല അവര്‍ക്കുള്ള മറുപടിയായി മകളുടെ വിവാഹം മുന്നില്‍ നിന്ന് നടത്തി കൊടുത്തത്
ശത്രുഘ്‌നനന്‍ സിന്‍ഹയായിരുന്നു.
