# നിറവയറില്‍ സോനം കപൂര്‍; കറുപ്പില്‍ സുന്ദരിയായെത്തിയ താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/sonam-kapoor-flaunts-baby-bump-in-black-dress
- Published: 2022-05-30T19:05:54+05:30
- Author: Gargi

2022 മാര്‍ച്ച് 21 നായിരുന്നു നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും ഒരു കുട്ടിയെ
പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. അമ്മയാകാന്‍ പോകുന്ന സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ്
താരം ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു വയറില്‍ കൈവച്ച് ഭര്‍ത്താവിന്റെ മടിയില്‍ കിടക്കുന്ന
ഫൊട്ടോയാണ് സോനം ഷെയര്‍ ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/SONAM-KAPPOOR.jpg?
resize=474%2C266&ssl=1)

”ഞങ്ങളാല്‍ കഴിയുന്ന മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാലു കൈകള്‍,, ഓരോ ചുവടിലും
നിനക്കൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്‌നേഹവും പിന്തുണയും നല്‍കുന്ന
ഒരു കുടുംബം. നിന്നെ കാണാന്‍ കാത്തിരിക്കാനാവുന്നില്ല”, സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍
കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/DSC03444.jpg?resize
=856%2C535&ssl=1)

ഇപ്പോഴിതാ സോനം ഇന്‍സ്റ്റാഗ്രാമില്‍ തന്റെ പുതിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
ചിത്രത്തില്‍ താരത്തിന്റെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വയറു കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/WhatsApp_Image_2022-
05-30_at_5_0-x1280.jpeg?resize=720%2C1280&ssl=1)

കറുത്ത വസ്ത്രത്തല്‍ താരത്തിന്റെ ക്യൂട്ട് വയറിന്റെ ചിത്രം ആരാധകരേറ്റെടുത്തിരിക്കുകയാണ്.
അടിക്കുറിപ്പൊന്നും നല്‍കാതെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. 2008 ലായിരുന്നു സോനം
കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം. ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/sonam_1653905840212.
jpeg?resize=790%2C452&ssl=1)

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോയ ഫാക്ടറാണ് സോനം ഒടുവില്‍ വേഷമിട്ട ചിത്രം. പിന്നീട്
എകെ വേഴ്സസ് എകെ എന്ന വെബ് സീരീസില്‍ അഭിനയിച്ചു.
