# കുഞ്ഞുറങ്ങുമ്പോൾ ആണ് അതിന് സമയം കണ്ടെത്താറുള്ളത്

- Link: https://ml.b4blaze.com/film-news/sonu-about-llife
- Published: 2023-05-10T11:24:29+05:30
- Author: Rahul

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു രതീഷ് ഇപ്പോൾ
സീരിയലിലെ തിരക്കുള്ള നായികയാണ്, നിരവധി സീരിയലുകളിൽ ഇതൊനൊടകം സോനു അഭിനയിച്ച് കഴിഞ്ഞു.
ഏഷ്യാനെറ്റിലെ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ് സോനു 
സതീഷ്. വില്ലത്തി വേഷത്തിൽ ആയിരുന്നു സോനു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്,
സോനുവിന്റെ വില്ലത്തി വേഷം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സീ കേരളത്തിലെ സുമംഗലി
ഭവയിൽ ആണ് സോനു അഭിനയിക്കുന്നത്. അതിലെ ആദ്യ നായിക പിന്മാറിയതിനു പിന്നാലെയാണ് സോനു
എത്തിയത്, വളരെ മികച്ച അഭിനയമാണ് സോനു അതിൽ കാഴ്ച വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട്
തന്നെ സുമംഗലി ഭവയിലെ ദേവുവായി മാറുവാൻ സോനുവിന് സാധിച്ചു. ഭാര്യ സീരിയലില്‍ രോഹിണി
എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സോനു വിവാഹിതയാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/sonu-2.jpg?resize
=1280%2C720&ssl=1)

അടുത്തിടെ ആണ് താരത്തിന് കുഞ്ഞു പിറന്നത്. അതോടെ കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം സോനു 
മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കുഞ്ഞു ജനിച്ചതോടെ അഭിനയത്തിൽ നിന്നും 
നൃത്തത്തിൽ നിന്നും എല്ലാം ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ ഇനി അഭിനയത്തിലേക്ക്
മകൾ സ്കൂളിൽ പോകാറായിട്ടേ തിരിച്ച് വരവ് നടത്തു എന്നാണ് സോനു പറഞ്ഞിരിക്കുന്നത്. എന്നാൽ
നൃത്തത്തിൽ പി എച്ച് ഡി എടുക്കുകയാണ് ഇപ്പോൾ താരം. ബയോ മാത്‍സ് എടുത്ത താരത്തിന് എൻജിനീയറിങ്ങിന്
അഡ്മിഷൻ കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ച് ആർട്സ് എടുത്തത് കലയോടുള്ള തന്റെ ഇഷ്ട്ടം
കൊണ്ടാണ് എന്നും നൃത്തം ആണ് തനിക്ക് എല്ലാം എന്നുമാണ് സോനു പറയുന്നത്. തനിക്ക് വേണ്ട
എല്ലാ പിന്തുണയും തന്നു തന്റെ കൂടെ നിന്നത് തന്റെ ‘അമ്മ ആണെന്നും ‘അമ്മ ഹോമിയോ ഡോക്ടറും
അച്ഛൻ നേവി ഉദ്യോഗസ്ഥനും ആയിരുന്നു എന്നും താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/sonu-ratheesh.jpg?
resize=960%2C640&ssl=1)

കൂടാതെ ഇന്ന് പല സ്ത്രീകളും കരുതുന്നത് വിവാഹം കഴിഞ്ഞു കുടുംബവും കുട്ടികളും ഒക്കെ 
ആയി കഴിഞ്ഞാൽ അവരുടെ കരിയർ അവിടെ തീർന്നു എന്നാണ്. എന്നാൽ കുടുംബത്തിനൊപ്പം തന്നെ കരിയറും
മുന്നോട്ട് കൊണ്ട് പോകുന്നതാണ് ഏറ്റവും വല്യ കാര്യം. ഓരോ സ്ത്രീകൾക്കും അവരുടെ കരിയറിനെ
കുറിച്ച് എന്തെക്കിലും ഒക്കെ സ്വപ്നം കാണും. എന്നാൽ പ്രസവിച്ചു എന്ന് പറഞ്ഞു സ്വപ്‌നങ്ങൾ
ഒന്നും പറഞ്ഞു ആ സ്വപ്‌നങ്ങൾ ഒക്കെ മാറ്റിവെക്കേണ്ട കാര്യം ഇല്ല എന്നുമാണ് സോനു പറയുന്നത്.
കുഞ്ഞു ഉറങ്ങുന്ന സമയത്ത് ആണ് താൻ പഠിക്കുന്നതും ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതും ഒക്കെ
എന്നുമാണ് താരം പറയുന്നത്.
