# ഒരു പാട്ടിന് 18-20 ലക്ഷം വരെ പ്രതിഫലം, ദുബായിൽ സ്വന്തമായി 25 കോടി രൂപയോളം മതിപ്പുള്ള ആഡംബര ബംഗ്ലാവ് ; സോനു നിഗത്തിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

- Link: https://ml.b4blaze.com/film-news/sonu-nigam-luxury-life
- Published: 2023-07-31T17:20:22+05:30
- Author: Shilpa

മലയാളികളുടെ ഉൾപ്പടെ പ്രിയപ്പെട്ട ബോളിവുഡ് സിങ്ങേറാന് സോനു നിഗം. ഒട്ടനവധി ഹിറ്റ് 
ഗാനങ്ങളിലൂടെ മലയാളികളുടെ ഉൾപ്പടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ കുറേയധികം ആരാധകരെയും
സ്വന്തമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്കെത്തിയ സോനു നിഗം പിന്നീട്
പിന്നണി ഗാനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-170917-211x300.png?resize=734%2C1044&ssl=1)

1997ൽ പുറത്തിറങ്ങിയ ബോർഡർ എന്ന ചിത്രത്തിലെ സന്ദേശേ ആത്തേ ഹെ എന്ന ഗാനമാണ് സോനുവിന്റെ
കരിയർ തന്നെ മാറ്റിമറിച്ചു. സ്വദേശത്തും വിദേശത്തുമായി കോടിക്കണക്കിന് സ്വത്തുള്ള താരമാണ്
സോനു നിഗം. കൊവിഡ് കാലത്ത് ഭാര്യയ്ക്കും മകനുമൊപ്പം സോനു ദുബായിലായിരുന്നു. ദുബായിൽ
25 കോടി രൂപയോളം മതിപ്പുള്ള ഒരു ആഡംബര ബംഗ്ലാവാണു താരത്തിനുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-170931-1-228x300.png?resize=805%2C1059&ssl=1)

ഏകദേശം 26 കോടി രൂപയോളം വരും സോനുവിന്റെ വാർഷിക വരുമാനം. ഒരു പാട്ടിന് 18-20 ലക്ഷം 
വരെയാണ് സോനു നിഗം പ്രതിഫലമായി കൈപ്പറ്റുന്നത്. റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ്
ഇ-ക്ലാസ്, ഔഡി തുടങ്ങിയ വാഹനങ്ങളുടെ ശേഖരവും സോനുവിനുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-170956-300x283.png?resize=758%2C715&ssl=1)
