# ‘ദൈവം’ എന്ന് വിളിച്ച് ആരാധകന്‍, മറുപടി നല്‍കി സോനുസൂദ്!! കൈയ്യടിച്ച് ആരാധകലോകം

- Link: https://ml.b4blaze.com/film-news/sonu-sood-replay-to-fan-queston
- Published: 2023-06-27T18:40:26+05:30
- Author: Anu

ബോളിവുഡിന്റെ പ്രിയതാരമാണ് നടന്‍ സോനു സൂദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്
ഏറെ ആരാധകരുണ്ട്. ആരാധകരോട് അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സോനു. മാത്രമല്ല കാരുണ്യ
പ്രവര്‍ത്തിനങ്ങളിലും സോനു മുന്നിലാണ്. ഇപ്പോഴിതാ താരം ആരാധകര്‍ക്ക് നല്‍കിയ മറുപടിയാണ്
സോഷ്യലിടത്ത് വൈറലാകുന്നത്.

തന്നെ ദൈവമെന്ന് വിശേഷിപ്പിച്ച ആരാധകന് താരം നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. ട്വിറ്ററില്‍
ആരാധകരുമായി സംസാരിക്കുന്നതിടെയാണ് സംഭവം. ആരാധകര്‍ താരത്തിനോട് ചോദ്യം ചോദിക്കുകയും
താരം ഉത്തരവും നല്‍കുന്നുണ്ടായിരുന്നു.
  ഇതില്‍ താരത്തിനോടുള്ള ഒരു ചോദ്യവും ഉത്തരവുമാണ്
വൈറലാകുന്നത്. ആളുകള്‍ ‘ദൈവം’ എന്ന് വിളിക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്നായിരുന്നു
ഒരു ആരാധകന്റെ ചോദ്യം. അതിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയം.

‘സോനു സര്‍, താങ്കളെ ആളുകള്‍ നിങ്ങളെ ദൈവം എന്ന് വിളിക്കുന്നു, അതിനെക്കുറിച്ച് രണ്ട്
വാക്ക് പറയാമോ’ എന്നാണ് ആരാധകന്റെ ചോദ്യം. ‘നമ്മുടെ രാജ്യത്തെ മറ്റ് സാധാരണക്കാരെ തമ്മില്‍
ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്‍ മാത്രമാണ് ഞാന്‍’ – സോനു മറുപടിയായി
പറഞ്ഞു.
  ‘വിജയം നേടാനുള്ള ഒരു വഴി? എന്നായിരന്നു മറ്റൊരു ആരാധകന്റ ചോദ്യം. ‘നിങ്ങളുടെ
മാതാപിതാക്കളുടെ പ്രാര്‍ത്ഥനകള്‍’ എന്നാണ് താരം മറുപടി നല്‍കിയത്.

സാമ്രാട്ട് പൃഥ്വിരാജാണ് സോനുവിന്റെ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രം.
 അക്ഷയ് കുമാര്‍,
മാനുഷി ചില്ലര്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.
