# സൂരജ് തിരിച്ചുവരുന്നു… സീരിയലിലൂടെ അല്ല!!… ഇതൊരു നിമിത്തമാണ്!

- Link: https://ml.b4blaze.com/film-news/sooraj-is-back-to-acting-field
- Published: 2021-12-17T14:03:20+05:30
- Author: Rahul

മലയാളി സീരിയല്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് സൂരജ്. ജനപ്രിയ പരമ്പരയായ പാടാത്ത
പൈങ്കിളി എന്ന സീരിയലിലൂടെയാണ് സൂരജ് മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയത്. 
എന്നാല്‍ പെട്ടെന്നായിരുന്നു ആ സീരിയലില്‍ നിന്നുള്ള താരത്തിന്റെ പിന്മാറ്റം. ഇത് അദ്ദേഹത്തിന്റെ
ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് അഭിനയ മേഖലയില്‍
നിന്ന് ഒരു ചെറിയ ഇടവേള എടുത്തു എങ്കിലും സോഷ്യല്‍ മീഡിയ വഴി താരത്തിന്റെ വിശേഷങ്ങളെല്ലാം
ആരാധകര്‍ അറിയുന്നുണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/pic-5-300x225.jpg?
resize=861%2C646&ssl=1)

ഇപ്പോഴിതാ വീണ്ടും അഭിനയ മേഖലയിലേക്ക് കടന്ന് വരുന്നു എന്നാണ് താരം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ അത് സീരിയലിലൂടെ അല്ല എന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇത്തവണ ആല്‍ബത്തിലൂടെയാണ്
താന്‍ എത്തുന്നതെന്നും സൂരജ് പറയുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഇക്കാര്യം ആരാധകരെ
അറിയിച്ചിരിക്കുന്നത് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…കുറച്ചു നാളുകള്‍ക്കു
ശേഷം എന്നിലെ അഭിനേതാവിനെ ഞാന്‍ വീണ്ടും നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്.
പക്ഷെ ഇക്കുറി അത് ഒരു ആല്‍ബത്തിലൂടെയാണെന്നു മാത്രം. ഒരു തികഞ്ഞ ദൈവ വിശ്വാസി എന്നൊന്നും
എനിക്ക് എന്നേ വിശേഷിപ്പിക്കാന്‍ പറ്റില്ല. എന്നാല്‍ നിരീശ്വരവാദിയുമല്ല. എല്ലാ വര്‍ഷവും
കൃത്യമായി ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കാറില്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തണമെന്ന്
എന്റെ മനസ്സില്‍ ആഗ്രഹം ഉണ്ടായിരുന്നു. ആ സമയത്തു ഒരു നിമിത്തം പോലെയാകാം ഈ ആല്‍ബത്തിന്റെ
കാര്യത്തിനായി ഇവര്‍ എന്നേ സമീപിച്ചതും. കോളേജ് കാലം മുതലേ ഇവരുടെ സ്വപ്‌നമായിരുന്നു
ഈ ആല്‍ബം.

[https://www.instagram.com/p/CXiz9MdPw_A/?utm_source=ig_web_copy_link](https://www.instagram.com/p/CXiz9MdPw_A/?utm_source=ig_web_copy_link)

അത് എന്നിലൂടെ തന്നെ സാക്ഷാത്കരിക്കാന്‍ പറ്റിയത് മറ്റൊരു നിയോഗമായി ഞാനും കരുതുന്നു.
ശബരിമലയില്‍ ചെന്ന് സാക്ഷാല്‍ സ്വാമി അയ്യപ്പന്റെ അനുഗ്രഹം വാങ്ങിയ ശേഷം, മനസ്സും ശരീരവും
അയ്യപ്പനില്‍ മാത്രം ലയിച്ചുകൊണ്ടു ഞാന്‍ ഇതിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. അഭിനയം 
മറന്നു എന്നിലെ ഭക്തനെ ഞാന്‍ പോലുമറിയാതെ തൊട്ടുണര്‍ത്തിയ നിരവധി മുഹൂര്‍ത്തങ്ങള്‍ 
ഈ ആല്‍ബത്തിന്റെ ചിത്രികരണവേളയിലുണ്ടായി തികച്ചും ഭക്തിസാന്ദ്രമാര്‍ന്ന ഈ സാഹചര്യങ്ങള്‍
ഒരുക്കിത്തന്ന പ്രിയ പാലക്കാട് പോത്തുണ്ടി നിവാസികള്‍ക്കും ഈ വേളയില്‍ അത്യധികം നന്ദി
അറിയിക്കുന്നു. ഒപ്പം ഈ മണ്ഡലകാലത്തു നിങ്ങള്‍ക്കും ഭക്തിസാന്ദ്രമായ പുണ്യനിമിഷങ്ങള്‍
സമ്മാനിക്കാന്‍ ഈ ആല്‍ബത്തിന് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.ഈ തുടക്കത്തിനു നിങ്ങളുടെ
എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും എന്റെ കൂടെ വേണം എന്നാണ് സൂരജ് കുറിച്ചത്.

 
