# എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്, ഇതാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്!

- Link: https://ml.b4blaze.com/film-news/sooraj-post
- Published: 2020-12-04T13:24:55+05:30
- Author: Sreekumar

ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്തു വരുന്ന ഏറ്റവും ഒടുവിൽ ആരംഭിച്ച പരമ്പരയാണ് പാടാത്ത
പൈങ്കിളി. പുതുമുഖ നായകനും നായികയും ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ 
സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നിരവധി സീനിയർ അഭിനേതാക്കളും പരമ്പരയിൽ
ഉണ്ട്. സീരിയൽ വളരെ പെട്ടന്ന് തന്നെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. റേറ്റിങ്ങിലും
പരമ്പര പിന്നിൽ അല്ല.പരമ്പരയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത പുതുമുഖ
താരമാണ് സൂരജ്. കഥയിലെ നായകനായ ദേവയെയാണ് താരം അവതരിപ്പിക്കുന്നത്. ആദ്യ ദിവസം മുതൽ
തന്നെ പരമ്പര കാണുന്ന പെൺകുട്ടികളുടെയെല്ലാം ആരാധന കഥാപാത്രമായി മാറാൻ സൂരജിന് കഴിഞ്ഞു.

പരമ്പരയിൽ വരുന്നതിനു മുൻപ് തന്നെ ടിക്ടോക്കിലും യൂട്യൂബ് ചാനലിലൂടെയും ഏറെ ഫോളോവേഴ്സ്
ഉള്ള സൂരജ് അഭിനയമേഖലയിൽ എത്തും മുൻപ് തന്നെ മോട്ടിവേഷണല്‍ വീഡിയോകളിലൂടെ യൂ ട്യൂബിൽ
നിറസാന്നിധ്യം ആയിരുന്നു. ഇപ്പോഴിതാ സൂരജ് പങ്കുവെച്ച ഒരു കുറുപ്പ് ആണ് സോഷ്യൽ മീഡിയയിൽ
ശ്രദ്ധ നേടുന്നത്. കുറുപ്പ് ഇങ്ങനെ,

![Sooraj](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Sooraj-images.
jpg?resize=1133%2C2015&ssl=1)

Sooraj

ഞാൻ ആഗ്രഹിച്ച ലോകത്ത് ഇപ്പോൾ നിൽക്കുമ്പോൾ…. ആ സന്തോഷം അറിയിക്കാൻ കഴിയില്ല…എന്റെ 
ജീവിതത്തിൽ ഇത്ര സ്വപ്നം കണ്ട ലോകം മറ്റൊന്നില്ല … ഞാൻ ആസ്വദിക്കുന്നു… ലക്ഷ്യത്തിലേക്കുള്ള
യാത്ര തുടങ്ങുന്നു. എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് സൂരജ് ഇൻസ്റ്റയിലൂടെ പുതിയ ചിത്രം
പങ്ക് വച്ചത്. നിറഞ്ഞ സ്വീകാര്യതയാണ് സൂരജിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

![Sooraj](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/Sooraj-Photos.
jpg?resize=700%2C400&ssl=1)

Sooraj

സീനിയർ താരം നടി അംബിക മോഹൻ ആണ് തന്നെ സീരിയൽ മേഖലയിലേക്ക് വരാൻ സഹായിച്ചതെന്ന് സൂരജ്
നേരുത്തെ തന്നെ പറഞ്ഞിരുന്നു. പരമ്പരയിൽ സൂരജിന്റെ അമ്മ വേഷം കൈകാര്യം ചെയ്യുന്നതും
അംബികയാണ്. നിരവധി സിനിമയിലും സീരിയലുകളിലും അഭിനയിച്ച സീനിയർ താരം കൂടിയാണ് അംബിക.
പരമ്പരയിൽ ഇവർ തമ്മിലുള്ള ‘അമ്മ-മകൻ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ
ഭാഗത്ത് നിന്നും ലഭിക്കുന്നതും.
