# പത്തൊൻപതുകാരനായി സൂര്യയുടെ മേക്കോവർ !! സൂരരൈ പോട്ര് മേക്കിങ് വീഡിയോ കാണാം

- Link: https://ml.b4blaze.com/film-news/soorarai-pottru-making-video
- Published: 2020-04-15T13:04:19+05:30
- Author: Rahul

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്തുന്ന മേക്ക് ഓവര്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്.
അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.തെന്നിന്ത്യന്‍ പ്രിയ 
താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരരൈ പോട്ര് ‘മേക്കിങ് വിഡിയോ റിലീസ് ചെയ്തു.
44-കാരനായ സൂര്യ പത്തൊന്‍പതുകാരനാകുന്നത് ഈ വിഡിയോയില്‍ കാണാം. സംവിധായികയായ സുധ കൊങ്ങര
അണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ പത്തൊന്‍പതുകാരന്റെ കഥാപാത്രമായി സൂര്യ തന്നെ എത്തണമെന്ന്
സംവിധായികയ്ക്ക് നിര്‍ബന്ധമായിരുന്നു.

![surarai pottru](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/surarai-
pottru.jpg?resize=1200%2C900&ssl=1)

കുട്ടി സൂര്യയായി ആരാണ് പ്രത്യക്ഷപ്പെടുന്നതെന്ന താരത്തിന്റെ ചോദ്യത്തിന് നിങ്ങള്‍ 
തന്നെയെന്നായിരുന്നു സംവിധായികയുടെ മറുപടി. അവിടെ നിന്നും സൂര്യ ആ കഥാപാത്രമായി മാറുകയായിരുന്നു.
ശരീരത്തില്‍ മസില്‍സിനു പ്രാധാന്യം കൊടുക്കാതെ ഭാരം കുറയ്ക്കുന്ന ഫിറ്റ്നസ് പരിശീലനത്തിലൂടെ
മൂന്ന് മാസങ്ങള്‍കൊണ്ട് 15 കിലോ ഭാരം അദ്ദേഹം കുറച്ചു.

മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ സൂര്യ എത്തുന്ന ഈ ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയാണ്
നായിക. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖീയ എന്റര്‍ടെയ്ന്‍മെന്റ് എന്നി നിര്‍മാണ
സ്ഥാപനങ്ങള്‍ സംയുക്തമായാണ് ചിത്രം ഒരുക്കുന്നത്.

കടപ്പാട് : [2D Music](https://www.youtube.com/channel/UCj6rqKA33Ywu2GTFRDxHhnA)
