# ഇതിന്റെ പേരിൽ എന്ത് തന്നെ ഉണ്ടായാലും ഞാൻ അവരെ പിന്തുണയ്ക്കും!

- Link: https://ml.b4blaze.com/film-news/soorya-about-fans
- Published: 2021-07-15T14:00:22+05:30
- Author: Rahul

നിരവധി ആരാധകർ ഉള്ള ഒരു  റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന
ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ 
പ്രണയം മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടൻ ഒരു അനുകൂലമായ മറുപടി
സൂര്യയ്ക്ക് ഇത് വരെ നൽകിയിട്ടില്ല. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ ആരാധകരുടെ പേജുകളിലും
ഗ്രൂപ്പുകളിലും എല്ലാം ചർച്ച ആയിരുന്നു. എന്നാൽ സൂയ പരുപാടിയിൽ പിടിച്ച് നില്ക്കാൻ 
വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്ന തരത്തിലെ സംസാരവും ആരാധകർക്കിടയിൽ
ഉണ്ട്. പരിപാടിയിലെ മത്സരാർത്ഥികൾ ആയ ഫിറോസും സജ്നയും സൂര്യ ഫേക്ക് ആണെന്ന് പലപ്പോഴും
പറഞ്ഞിട്ടുണ്ട്. എന്നാൽ മണിക്കുട്ടൻ ആകട്ടെ സൂര്യയോട് പ്രണയം ആണെന്ന് ഒരിക്കൽ പോലും
പറഞ്ഞിട്ടുമില്ല. ഇതിനെതിരെ സൂര്യ പുറത്തിറങ്ങിയിട്ടും വലിയ രീതിയിൽ ഉള്ള ആക്രമണം സോഷ്യൽ
മീഡിയയിൽ കൂടി താരത്തിന് നേരിടേണ്ടി വന്നു.

ഇപ്പോൾ സൂര്യയെ പിന്തുണച്ച് കൊണ്ടുള്ള ആരാധക ഗ്രുപ്പുകൾക്ക് എതിരെയും വിമർശനങ്ങൾ നേരിടേണ്ടി
വരുകയാണ്. തന്റെ ഫാൻസ്‌ പേജുകൾ പിന്തുണച്ച് കൊണ്ട് സൂര്യ എത്തുന്നുവെന്നും ഇത്തരത്തിൽ
ഉള്ള പേജുകൾ സൂര്യ തിരിച്ചും ഫോള്ളോ ചെയ്യുന്നുവെന്നുമാണ് ഇപ്പോൾ സൂര്യയ്‌ക്കെതിരെ 
വരുന്ന ആക്ഷേപം. എന്നാൽ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കൂടി ഇത്തരത്തിൽ വിമർശിക്കുന്നവർക്ക്
ചുട്ട മറുപടി തന്നെ പറഞ്ഞിരിക്കുകയാണ് സൂര്യ. ‘സൂര്യമന്ത്ര, ഡിംപുസൂര്യ, സായ്‌സൂര്യ,
റംസാന്‍സൂര്യ, സൂര്യാമണി, എന്നീ പേജുകളും കോംബോ പേജുകളുമാണ് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്.
ഞാന്‍ അവരെ ഫോളോ ബാക്കും ചെയ്യും. അത് എന്റെ പേഴ്‌സണല്‍ ചോയിസ് ആണ്. അതിന്റെ പേരിവല്‍
സൈബര്‍ അറ്റാക്ക് വന്നാലും ഐ ഡോണ്ട് കെയര്‍, എല്ലാവര്‍ക്കും മനസിലായതെന്ന് കരുതുന്നു.
നന്ദി’ എന്നുമാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കൂടി താരം പങ്കുവെച്ചിരിക്കുന്നത്.

 

 

 

 

 

 
