# അവനോട് എനിക്ക് ഒരുപാട് പ്രണയം ഉണ്ടായിരുന്നു, എന്നാൽ അവന്റെ ഡിമാന്റ് വേറെ ഒന്നായിരുന്നു!

- Link: https://ml.b4blaze.com/film-news/soorya-about-love
- Published: 2021-07-28T10:22:09+05:30
- Author: Rahul

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് സീസൺ മൂന്നിന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്. മണിക്കുട്ടൻ ആണ്
പരിപാടിയുടെ ടൈറ്റിൽ വിന്നർ എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പരുപാടി നടന്നുകൊണ്ടിരുന്നപ്പോൾ
പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം.
സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടൻ
ഒരു അനുകൂലമായ മറുപടി സൂര്യയ്ക്ക് ഇത് വരെ നൽകിയിട്ടില്ല. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ
ആരാധകരുടെ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം ചർച്ച ആയിരുന്നു. എന്നാൽ സൂയ പരുപാടിയിൽ
പിടിച്ച് നില്ക്കാൻ വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്ന തരത്തിലെ
സംസാരവും ആരാധകർക്കിടയിൽ ഉണ്ട്. പരിപാടിയിലെ മത്സരാർത്ഥികൾ ആയ ഫിറോസും സജ്നയും സൂര്യ
ഫേക്ക് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ മണിക്കുട്ടൻ ആകട്ടെ സൂര്യയോട് പ്രണയം
ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുമില്ല.

പുറത്തിറങ്ങിയ ശേഷം സൂര്യ വലിയ തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾക്ക് ഇര ആയിരുന്നു. ആദ്യം
തളർന്നു പോയെങ്കിലും പിന്നീട് തനിക്കെതിരെ വരുന്ന ആരോപണങ്ങളെ ശക്തമായി തന്നെ സൂര്യ 
നേരിട്ടിരുന്നു. ഇപ്പോഴിതാ തന്റെ ബ്രേക്ക്അപ്പ് ആയ പ്രണയത്തെ കുറിച്ചും വിവാഹാലോചനയെ
കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ സൂര്യ പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ
ശ്രദ്ധ നേടുന്നത്. സൂര്യയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരാളുമായി പ്രണയം ഉണ്ടായിരുന്നു.
എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടവും ആയിരുന്നു. കാര്യങ്ങൾ അങ്ങനെ വിവാഹാലോചന വരെ വന്നെത്തി.
എന്നാൽ വിവാഹത്തിനായി അദ്ദേഹം ചോദിച്ചത് കൂറ്റൻ സ്ത്രീധനം ആയിരുന്നു.

![soorya about fans](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/
soorya-about-fans.jpg?resize=960%2C540&ssl=1)

soorya about fans

അപ്പോൾ എന്റെ ‘അമ്മ എന്നോട് ചോദിച്ചത് ഞങ്ങൾ എവിടുന്നെങ്കിലും കടം വാങ്ങിച്ചിട്ടാണെങ്കിലും
അവർ പറഞ്ഞ സ്ത്രീധനം ഉണ്ടാക്കി തരാം, എന്നാൽ വാങ്ങുന്നവന് അത്രയും സ്ത്രീധനം വാങ്ങാനുള്ള
യോഗ്യത ഉണ്ടോ എന്ന് ആണ്. ഞാൻ ചിന്തിച്ചപ്പോൾ ശരിയാണ്. പണം കൊടുത്താൽ മാത്രം കിട്ടുന്ന
ഒരാളുടെ സ്നേഹം എനിക്ക് വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. അമ്മയോട് ഞാൻ പറഞ്ഞു ഈ വിവാഹം
എനിക്ക് വേണ്ട എന്ന്. ഇന്ന് അവർ പറയുന്ന ഡിമാന്റുകൾ നമ്മൾ അംഗീകരിച്ചാൽ നാളെ അവരെ ഉറപ്പായും
വേറെ ഡിമാന്റുകളുമായും വരും. അതോടെ ആ ബന്ധം ഞാൻ അവസാനിപ്പിച്ചു. നീ പോയാൽ വേറെ നൂറെണ്ണത്തിനെ
എനിക്ക് കിട്ടും എന്നാണ് അയാൾ അന്ന് പറഞ്ഞത്. അത് പോലെ താനെ കൂറ്റൻ സ്ത്രീധനം വാങ്ങിയാണ്
അയാൾ വിവാഹം കഴിച്ചതും.
