# മിന്നല്‍മുരളി 2.0 അണിയറയില്‍? കൂടുതല്‍ സൂചനയുമായി സോഫിയ പോളും

- Link: https://ml.b4blaze.com/film-news/sophia-paul-about-minnal-murali-2-0
- Published: 2023-04-23T20:41:31+05:30
- Author: Anu

മലയാള സിനിമയുടെ അഭിമാനം ലോകത്തോളം ഉയര്‍ത്തിയ ചിത്രമായിരുന്നു ബേസില്‍ ജോസഫ് ടൊവിനോയെ
നായകനാക്കി ഒരുക്കിയ ചിത്രം മിന്നല്‍ മുരളി. ആഗോള തലത്തില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ
ഹീറോയാണ് മിന്നല്‍ മുരളി.

വിദേശ സിനിമകളില്‍ മാത്രം കണ്ടുശീലിച്ച സൂപ്പര്‍ ഹീറോയെ മലയാളത്തിലേക്കും എത്തിച്ച്
ബേസില്‍ നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു. മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോ വീണ്ടും
എത്തുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മിന്നല്‍ മുരളിയെ വീണ്ടും ബിഗ് സ്‌ക്രീനില്‍
കാണാന്‍ കാത്തിരിക്കുകയാണ് ആരാധകലോകം.
 ⌊Minnal_Murali⌉ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടോകുമോ
എന്ന ചോദ്യത്തിന് മിന്നല്‍ മുരളിയേക്കാള്‍ വലിയ മുതല്‍ മുടക്കില്‍ രണ്ടാം ഭാഗം നിര്‍മ്മിക്കുമെന്നായിരുന്നു
ബേസില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ നിര്‍മ്മാതാവ് സോഫിയ പോള്‍ ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ച
സ്റ്റോറി കൂടുതല്‍ പ്രതീക്ഷകളാണ് നല്‍കുന്നത്.  മിന്നല്‍ മുരളിയുടെ ചിഹ്നമായ ‘മ’യുടെ
ചിത്രമാണ് സോഫിയ പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്. മിന്നല്‍ എന്ന ഹാഷ് ടാഗും രണ്ട്
മിന്നല്‍ ചിഹ്നങ്ങളും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
