# പ്രണയത്തിന്റെ രണ്ടാം വാർഷികത്തിൽ വിവാഹം, വിവാഹം കഴിഞ്ഞാല്‍ ആദ്യം അര്‍ജുനും ഒന്നിച്ച്‌ പോകുന്നത് അവിടെ ; തുറന്ന് പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

- Link: https://ml.b4blaze.com/film-news/soubhagya-venkidesh-marriage
- Published: 2020-01-23T16:22:48+05:30
- Author: Rahul

ടിക് ടോക് റാണി എന്നാണ് സൗഭാഗ്യ വെങ്കിടേഷിനെ സോഷ്യല്‍ മീഡിയ വിളിക്കാറ്. സ്വതസിദ്ധമായ
ശൈലിയിലൂടെയാണ് സൗഭാഗ്യ ടിക് ടോക് വീഡിയോസില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റയെ 
വിഡിയോകളിലെല്ലാം അര്‍ജുന്‍ എന്ന പേരുള്ള ഒരാള്‍ എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്.

അന്നുമുതല്‍ ആരാണ് ഈ അര്‍ജുന്‍ എന്ന രീതിയില്‍ പ്രേക്ഷകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും
താരം കൂടുതലൊന്നും പങ്ക് വച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെയാണ് താന്‍ വിവാഹിതയാകാന്‍
പോകുന്നുവെന്ന് സൂചന സൗഭാഗ്യ നല്‍കുന്നത്. തനിക്ക് ഇഷ്ടപെട്ട ആളെ നല്‍കിയതിന് അമ്മയ്ക്ക്
നന്ദി പറഞ്ഞുകൊണ്ടായിരുന്നു വിവാഹനിശ്ചയ ഫോട്ടോകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്.

![Soubhagya-Venkatesh-engagement](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/Soubhagya-Venkatesh-engagement.jpg?resize=700%2C388&ssl=1)

ഇപ്പോഴിതാ ദീര്‍ഘകാലമായി പ്രേക്ഷകര്‍ ആവശ്യപെട്ട ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുകയാണ്
സൗഭാഗ്യ. ഇന്‍സ്റ്റയിലൂടെയാണ് താരം ഉത്തരങ്ങള്‍ നല്കുന്നത്. എത്ര വര്‍ഷമായി നിങ്ങള്‍
തമ്മില്‍ പ്രണയം ആരംഭിച്ചിട്ട് എന്നായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും താരത്തോട് ചോദിച്ചത്.
രണ്ടുവര്‍ഷമായി ഇരുവരും തമ്മില്ലുള്ള പ്രണയം ആരംഭിച്ചിട്ട് എന്നാണ് താരത്തിന്റെ മറുപടി.

![Soubhagya-Venkatesh-engagement](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/Screenshot_1-1.jpg?resize=474%2C583&ssl=1)

Soubhagya-Venkatesh-engagement

വിവാഹം ഉടന്‍ ഉണ്ടാകുമെന്നും, സന്തോഷത്തിന്റെ ഏറ്റവും വലിയ നിര്‍വ്വചനങ്ങള്‍ അര്‍ജുന്‍
സോമശേഖരനും, താര കല്യാണും ആണെന്നും താരം വ്യക്തമാക്കി. കൂടാതെ അര്‍ജുനെ എന്ത് കൊണ്ട്
സ്നേഹിച്ചു എന്നതിനും താരം ഉത്തരം നല്‍കി. അദ്ദേഹത്തിന്റെ പേര് എന്താണ് സൂചിപ്പിക്കുന്നത്
അതാണ് അദ്ദേഹം. ബോള്‍ഡായ ബ്രേവ് ആയ, ബുദ്ധിയുള്ള, പ്രശംസ അര്‍ഹിക്കുന്ന ആളാണ് അദ്ദേഹം.
അത് തന്നെയാണ് താന്‍ അദ്ദേഹത്തെ സ്നേഹിക്കാന്‍ കാരണവും.

അഞ്ചാം ക്‌ളാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ അര്‍ജുനെ പരിചയം ഉണ്ടെന്നും, അപ്പോള്‍ ഒന്നും
തോന്നിയില്ല, ഇപ്പോള്‍ തോന്നി. താന്‍ ആണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. വിവാഹം കഴിഞ്ഞാല്‍
ആദ്യം അര്‍ജുനും ഒന്നിച്ചു മൂകാംബികയില്‍ പോകാന്‍ ആണ് താത്‌പര്യമെന്നും സൗഭാഗ്യ വെങ്കിടേഷ്
പറയുന്നു.
