# സൗഭാഗ്യയുടെ കുഞ്ഞ് ആണോ പെണ്ണോ, രഹസ്യം പുറത്ത് വിട്ട് അര്‍ജുന്‍

- Link: https://ml.b4blaze.com/film-news/soubhagya-venkitesh-valakappu-2
- Published: 2021-10-08T11:22:28+05:30
- Author: Rahul

താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.
ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ, വളകാപ്പ് ചടങ്ങിന്റെ
ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

 അതിനൊപ്പം അര്‍ജുന്‍ മനസില്‍ കൊണ്ടു നടക്കുന്ന ആ രഹസ്യവും പുറത്ത് വിട്ടിട്ടുണ്ട്.
വളകാപ്പ് ചടങ്ങില്‍ അര്‍ജുന്‍ തന്റെ മനസ്സിലെ ആ ആഗ്രഹം വെളിപ്പെടുത്തിയിരുക്കുകയാണ്.
താന്‍ ആഗ്രഹിക്കുന്നത് ഒരു പെണ്‍കുഞ്ഞിനെ ആണെന്നും അവളെ ഡാഡി ഗേളായി വളര്‍ത്തണം എന്നാണ്
തന്റെ ആഗ്രഹം എന്നും അര്‍ജുന്‍ പറയുന്നു. അര്‍ജുന്റെ ആഗ്രഹത്തെ സൗഭാഗ്യ അടക്കമുള്ളവ
കൈയടിയോടെയാണ് സ്വീകരിച്ചത്.

 എന്നാല്‍ സൗഭാഗ്യയുടെ വാക്കുകള്‍ വ്യത്യസ്തമായിരുന്നു. നീ ആയിരിക്കുന്ന അവസ്ഥയില്‍
നിന്നെ സ്‌നേഹിക്കാന്‍ ആണെനിക്കിഷ്ടം.എന്റെ അമ്മ എന്നെ സ്‌നേഹിച്ചത് പോലെ എനിക്ക് നിന്നെയും
സ്‌നേഹിച്ചു വളര്‍ത്തണമെന്നായിരുന്നു സൗഭാഗ്യയുടെ വാക്കുകള്‍. ഏറെ ആഘോഷമായാണ് സൗഭാഗ്യയുടെ
വളകാപ്പ് ചടങ്ങ് കൊണ്ടാടിയത്.

 
