# ഇന്നും എനിക്ക് ആ സിനിമ വളരെ ഭയം തോന്നിക്കാറുണ്ട്! ഇപ്പോൾ കുട്ടി ഉണ്ടായതിനു ശേഷം ആ ഭയം കൂടുതലായി, സൗബിൻ ഷാഹിർ 

- Link: https://ml.b4blaze.com/film-news/soubin-shahir-about-malootty-movie
- Published: 2024-02-17T10:08:51+05:30
- Author: Suji

ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ
സൗബിൻ ഷാഹിർ ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ തന്നെ ഇന്നും ഭയപ്പെടുത്തുന്ന ചിത്രത്തെക്കുറിച്ചു
തുറന്നു പറയുകയാണ്, മലയാള സിനിമയിൽ താൻ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് എന്നാൽ തന്നെ
ഇന്നും ഭയപ്പെടുത്തുന്ന ഒരു ചിത്രമുണ്ട് , ആ ഭയം  തനിക്ക് കുട്ടി ഉണ്ടായതിനു ശേഷവും
കൂടിയിട്ടുണ്ട് സൗബിൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/soubin1.jpeg?resize
=640%2C800&ssl=1)

മാളൂട്ടി, അയ്യോ ഞാൻ നെഞ്ചിടോപ്പോടെ ആണ് ആ സിനിമ കണ്ടത്, ആ സമയത്തു വളരെ ഹിറ്റ് ആയ 
ചിത്രവും കൂടി ആയിരുന്നു, മാളൂട്ടി സിനിമയോടുള്ള എന്റെ ഭയം ഇപ്പോൾ എനിക്ക് കുട്ടി ഉണ്ടായപ്പോൾ
കൂടിയിട്ടേ ഉള്ളൂ, സൗബിൻ പറയുന്നു , മഞ്ഞുമ്മൽ ബോയ്‌സിൽ മഞ്ഞുമ്മലിൽ നിന്നും ഒരു കൂട്ടം
ചെറുപ്പക്കാർ കൊടൈക്കനാലിൽ യാത്ര പോകുകയും ആ യാത്രക്കിടയിൽ കൂട്ടത്തിൽ ഒരാൾ ഒരു ഗുഹയിൽ
പെട്ടുപോകുകയും ചെയ്യുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/malootty1.jpg?resize
=696%2C389&ssl=1)

അതാണ് സിനിമയുടെ ട്രെയിലറിൽ കാണിക്കുന്നത്, മാളൂട്ടിയെ പോലെ ഫീൽ ചെയ്യുന്ന ഒരു  സിനിമ
തന്നെയാണ് മഞ്ഞുമ്മൽ  ബോയ്സ് എന്ന ചിത്രവും, ഫെബ്രുവരി 22  നെ ആണ് ചിത്രം തീയറ്ററുകളിൽ
റിലീസ് ആകുന്നത്, സൗബിൻ ഷാഹിർ, ഗണപതി, ബാലു വര്ഗീസ്, ശ്രീനാഥ് ഭാസി, ദീപക് പറമ്പൊൽ 
എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/manjumal1.jpeg?resize
=640%2C800&ssl=1)

 
