# സൗബിന്റെ ഹൊറർ കോമഡി ചിത്രം ‘രോമാഞ്ചം’ റിലീസ് തീയതി പ്രഖ്യാപിച്ചു  

- Link: https://ml.b4blaze.com/film-news/soubin-shahir-movie-romancham-rellese-daite-announcement
- Published: 2023-01-21T12:01:55+05:30
- Author: Suji

നവാഗതനായ ജിത്തു മാധവൻ  രചനയും, സംവിധാനവും നിർവഹിക്കുന്ന സൗബിൻ ഷാഹിർ നായകനായ ചിത്രം‘
രോമാഞ്ചം’ ഉടൻ തീയറ്ററുകളിൽ എത്തുന്നു, ഇതൊരു ഹൊറർ കോമഡി ചിത്രം ആണ്, ചിത്രം കഴിഞ്ഞ
വര്ഷം ഒക്ടോബറിൽ റിലീസ് ചെയ്യാൻ തീരുമാനിചു, എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ തടസ്സം
ഉണ്ടായി, എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്  ചിത്രത്തിന്റെ
അണിയറപ്രവര്തകര്.

ഫെബ്രുവരി 3  ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സൗബിൻ ഷാഹിർ പ്രധാന കഥപാത്രമായി
എത്തുന്ന ഈ ചിത്രത്തിൽ അർജുൻ അശോകനും, ചെമ്പൻ വിനോദ്, ശ്രീജിത് നായർ, അഫ്സൽ, ജോമോൻ 
ജ്യോതിർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സുഷിന് ശ്യാം ആണ് ചിത്രത്തിനെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ മുൻപ്  ഇറക്കിയ ട്രെയിലറിൽ   2007 ൽ  ബാംഗ്ലൂരിൽ പഠിക്കുന്ന ഒരു കൂട്ടം
വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന  സംഭവങ്ങൾ ആയിരുന്നു കഥയുടെ ഇതിവൃത്തം, ജോണ് പോൾ പ്രൊഡക്ഷന്റെ
ബാനറിൽ ജോണ് പോൾ, ഗിരീഷ് ഗംഗാധരൻ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രം നിര്മിച്ചിരിക്കുന്നത്.
ശരിക്കും പറഞ്ഞാൽ ചിത്രം ഒരു ഹൊറർ കോമഡി ചിത്രം തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/romancham2.jpg?resize
=911%2C513&ssl=1)
