# ‘മനോഹരമായ വിഷ്വല്‍ ട്രീറ്റിന് തയ്യാറാകൂ’!! പുതിയ ചിത്രവുമായി സൗബിന്‍ ഷാഹിറും സക്കറിയയും

- Link: https://ml.b4blaze.com/film-news/soubin-shahir-zakaria-new-movie-announced
- Published: 2024-03-24T10:36:45+05:30
- Author: Anu

2018ലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ സക്കറിയയൊരുക്കിയ‘
സുഡാനി ഫ്രം നൈജീരിയ’. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം പ്രിയ സംവിധായകനും നടനും വീണ്ടും
ഒന്നിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ സിനിമയുടെ അപ്‌ഡേറ്റ് ആരാധകരോട്
പങ്കുവച്ചത്.

‘ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട നടനും സംവിധായകനും ഒന്നിക്കുന്നു. മനോഹരമായ
വിഷ്വല്‍ ട്രീറ്റിന് തയ്യാറാകൂ’ എന്നാണ് സൗബിന്‍ ഷാഹിറും സക്കറിയയും പങ്കുവച്ചത്. സുഡാനി
ഫ്രം നൈജീരിയ പുറത്തിറങ്ങി ആറ് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ ചിത്രം പങ്കുവച്ചത്.

അതേസമയം, സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മലബാറിന്റെ നെഞ്ചിടിപ്പായ ഫുട്‌ബോള്‍
കളിയുടെ ആവേശം കാട്ടിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നിരവധി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ
ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.  കാന്‍ ഫിലിം ഫെസ്റ്റിവലിലടക്കം നിരവധി
ഫെസ്റ്റിവലുകളിലേക്കും ചിത്രം ശ്രദ്ധേയമായിരുന്നു. ചിത്രത്തിലൂടെ സൗബിന്‍ ഷാഹിറിന് 
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സക്കരിയ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും
നേടിയിരുന്നു.
