# ഓരോ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും ഓര്‍ക്കണം..! മേം ഹൂം മൂസയിലെ ഗാനമെത്തി..!

- Link: https://ml.b4blaze.com/film-news/sourang-milke-lyrica-video-mei-hoom-moosa
- Published: 2022-08-15T15:57:30+05:30
- Author: Sreekumar

സുരേഷ് ഗോപി നായക കഥാപാത്രത്തെ അവതരിപ്പിച്ച് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മേ
ഹൂം മൂസ. ഇപ്പോഴിതാ സിനിമയിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ വിശേഷ ദിനത്തില്‍ ഈ ലിറിക്കല്‍
വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സൗരംഗ് മില്‍കെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍
വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപിയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/299606702_613408116820876_8136985407033884893_n.
jpg?resize=512%2C640&ssl=1)

തന്റെ ഫേസ്ബുക്ക് ചാനല്‍ വഴി ഈ വീഡിയോയുടെ ലിങ്ക് സഹിതം തന്റെ ആരാധകരുമായി പങ്കുവെച്ചത്..
കൂടെ, തന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും അദ്ദേഹം സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നിരുന്നു.
പോസ്റ്ററില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ നില്‍ക്കുന്ന സുരേഷ് ഗോപിയേയും കാണാം..
ഇപ്പോള്‍ സിനിമയുടേതായി പുറത്ത് വിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/1o.jpg?resize=526%
2C487&ssl=1)

ശങ്കര്‍ മഹാദേവനാണ്. ജിബു ജേക്കബ്ബാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ റോയ്
യും തോമസ് തിരുവല്ലയും ചേര്‍ന്നാണ് സുരേഷ് ഗോപിനായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം
മേം ഹൂം മൂസ നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം ഒരുക്കിയ സിനിമയിലെ ഏറ്റവും
പുതിയ ഗാനത്തിന് വരികള്‍ ഒരുക്കിയത് സജ്ജദ് ആണ്. മലയാളത്തില്‍ നിന്ന് വലിയൊരു താരനിര
തന്നെ അണിനിരക്കുന്ന സിനിമ ഒരു ബിഗ് ബജറ്റ് ചിത്രമായാണ് ഒരുങ്ങുന്നത്.
