# ഞങ്ങൾ അറിഞ്ഞു തുടങ്ങിയ സമയം !!! ഈ താര ജോഡികളെ മനസ്സിലായോ ?

- Link: https://ml.b4blaze.com/film-news/sowbhagya-venkitesh-old-photo
- Published: 2020-03-27T11:51:36+05:30
- Author: Rahul

സോഷ്യല്‍ മീഡിയ യില്‍ ഡബ്മാഷ് റാണിയായി അറിയപ്പെടുന്ന നര്‍ത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ്.
സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്മാഷ് വിഡിയോകളും വൈറല്‍ ആയി മാറാറുണ്ട്. അടുത്തിടെയാണ് 
താരത്തിന്റെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ വെങ്കിടേഷ്
ജീവിത പങ്കാളിയാക്കിയത്. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് 
വൈറലാകുന്നത്.

![sowbhagya venkidesh](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/sowbhagya-venkidesh.png?resize=817%2C580&ssl=1)

അര്‍ജുനൊപ്പമുളള ഒരു ത്രോബാക്ക് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നൃത്തവേഷം 
ധരിച്ച സൗഭാഗ്യയെ ആണ് ചിത്രത്തില്‍ കാണാനാവുക. സൗഭാഗ്യക്ക് അടുത്തായി അര്‍ജുനും നില്‍ക്കുന്നു.
വെരി ഓള്‍ഡ് പിക്ചര്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചിരിക്കുന്നത്.
ഒപ്പം ഞങ്ങള്‍ കുറച്ച്‌ അറിഞ്ഞ സമയം എന്നും താരപുത്രി കുറിച്ചിരിക്കുന്നു.

![sowbhagya venkitesh](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/sowbhagya-venkitesh.png?resize=481%2C601&ssl=1)
