# അർജുനെ എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു, അതിന്റെ കാരണം എന്റെ അമ്മ തന്നെ ആയിരുന്നു !!  സൗഭാഗ്യ വെങ്കിടേഷിന്റെ വാക്കുകൾ വൈറൽ ആകുന്നു

- Link: https://ml.b4blaze.com/film-news/sowbhagya-venkitesh-says-about-her-husband
- Published: 2020-03-30T19:22:42+05:30
- Author: Rahul

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും
ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത്
സജീവമാണ്,  കഴിഞ്ഞ മാസം ആയിരുന്നു സൗഭാഗ്യയുടെ വിവാഹം. താരാകല്യാണിന്റെ ശിഷ്യൻ ആയ അർജുൻ
ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.

![sowbhagya venkitesh](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/sowbhagya-venkitesh-1.png?resize=480%2C598&ssl=1)

സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ
പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും. സൗഭാഗ്യ തന്റെ 
ഭർത്താവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇതാണ്. ആദ്യമാദ്യം ചേട്ടനെ എനിക്ക് ഇഷ്ടം അല്ലായിരുന്നുവെന്നാണ്
സൗഭാഗ്യ പറയുന്നത്. താന്‍ ഒരു പോസെസ്സിവ് പുത്രി ആയിരുന്നു എന്നും.

![sowbhagya venkitesh 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/sowbhagya-venkitesh-1-1.png?resize=473%2C598&ssl=1)

അമ്മയ്ക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നെന്നും അതാണ് ചേട്ടനെ തനിക്ക് ഇഷ്ടം അകാതെ
ഇരിക്കാന്‍ കാരണം എന്നും സൗഭാഗ്യ വ്യക്തമാക്കി. പിന്നെ തന്റെ ആറ്റിട്യൂഡ് മാറിയെന്നും
തന്റെ ചെക്ക് ലിസ്റ്റില്‍ ഓരോന്നായി തെളിഞ്ഞു വന്നെന്നും താരം പറയുന്നു. നല്ല ദൈവ വിശ്വാസിയും,
നര്‍ത്തകന്‍, തമാശക്കാരന്‍, അങ്ങിനെ ഒരുപാട് ഇഷ്ടങ്ങള്‍ അര്‍ജുനില്‍ താന്‍ കണ്ടെത്തിയതായും
അമ്മയ്ക്ക് താന്‍ തന്നെ പങ്കാളിയെ കണ്ടെത്തണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നും
സൗഭാഗ്യ പറഞ്ഞു.
