# “ആ കാരണം കൊണ്ട് എന്നേയും തിലകന്‍ ചേട്ടനേയും അമ്മയില്‍ നിന്ന് പുറത്താക്കി”..! സ്ഫടികം ജോര്‍ജ്

- Link: https://ml.b4blaze.com/film-news/spadikam-geroge-opens-up-about-amma
- Published: 2022-02-01T15:06:12+05:30
- Author: Rahul

മലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത നടനായിരുന്നു തിലകന്‍. അദ്ദേഹത്തിന്റെ വിയോഗം
ഇന്നും ആരാധകര്‍ക്ക് മുന്‍പില്‍ ഒരു തീരാ നഷ്ടം തന്നെയാണ്. ഇപ്പോഴിതാ തിലകനേയും തന്നേയും
അമ്മ എന്ന താരസംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണം എന്തായിരുന്നു എന്ന് വെളിപ്പെടുത്തി
രംഗത്ത് വന്നിരിക്കുകയാണ് സ്ഫടികം ജോര്‍ജ്. അതാണ് സിനിമാ മേഖലയില്‍ എത്തിയതില്‍ പിന്നെ
തന്നെ വിഷമിപ്പിച്ച ഏറ്റവും വലിയ കാര്യം എന്നും അദ്ദേഹം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Thilakan-300x169.
jpg?resize=929%2C524&ssl=1)

രണ്ട് വര്‍ഷത്തോളമാണ് ഇദ്ദേഹത്തെ അമ്മയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. അതിന് കാരണമായി
സ്ഫടികം ജോര്‍ജ് പറയുന്നത് ഇതാണ്…സിനിമയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷത്തിന്റെ അടുത്തായി.
ഇത്രയും കാലത്തിന് ഇടയ്ക്ക് മോശം അനുഭവങ്ങളും വിഷമം തോന്നിയ സാഹചര്യങ്ങളും കുറവാണ്.
എന്നാല്‍ അമ്മ സംഘടനയില്‍ നിന്നും രണ്ടര വര്‍ഷത്തോളം മാറ്റി നിര്‍ത്തിയതാണ് മനസിന് 
വിഷമം തോന്നിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/spadikam-george-
1-300x156.jpg?resize=942%2C490&ssl=1)

അമ്മയില്‍ നിന്നും ഒരു രണ്ടര വര്‍ഷം മാറ്റിനിര്‍ത്തിയ സമയമുണ്ടായിരുന്നു. വിനയന്റെ 
സിനിമയില്‍ അഭിനയിച്ചതിന് തിലകന്‍ ചേട്ടനെയും എന്നേയുമൊക്കെ മാറ്റി നിര്‍ത്തിയിരുന്നു.
എന്നാലും ഞാന്‍ അതത്ര സീരിയസ് ആയി എടുത്തില്ല. ആ സമയത്ത് താന്‍ ബംഗ്ലൂരുവിലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/jpg-16-300x225.jpg?
resize=973%2C730&ssl=1)

കുട്ടികള്‍ ബംഗ്ലൂരുവില്‍ പഠിക്കുന്നതു കൊണ്ട് താനും താമസം അങ്ങോട്ട് മാറ്റി. അതുകൊണ്ട്
അത്ര വലിയ ഫീലിംഗ് ഉണ്ടായില്ല. മെയിന്‍ ലൈനില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ അതിന്റേതായ
വിഷമം ഉണ്ടാവും. പക്ഷേ ഇപ്പോള്‍ കുഴപ്പമില്ല. ഇപ്പോള്‍ അമ്മയില്‍ മെമ്പറാണ് എന്നും 
അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 
