# ദിവസവും പത്ത് മിനിറ്റെങ്കിലും മാതാപിതാക്കളോടൊപ്പം ചെലവഴിക്കുക;നയൻതാര വിദ്യാർത്ഥികളോട് പറഞ്ഞത്!

- Link: https://ml.b4blaze.com/film-news/spend-at-least-ten-minutes-a-day-with-parents-nayanthara-told-students
- Published: 2023-02-08T09:28:57+05:30
- Author: Ajay

തെന്നിന്ത്യൻ നടിമാരിൽ എല്ലാവർക്കും പ്രിയപ്പെട്ടതാരമാണ് നയൻതാര. പൊതുവെ ഉദഘാടനങ്ങളിലോ
മറ്റ് പൊതു പരിപാടികളിലോ നയൻ താര സജീവമാവുന്ന പതിവില്ല. അഭിമുഖങ്ങളിലും തന്‌റെ പ്രൊമോഷൻ
പരിപാടികളിലും അപൂർവമായി മാത്രമേ താരംം പങ്കെടുക്കാറുള്ളൂ. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ
പുതിയ വീഡിയോയാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nayan-c.jpg?resize
=1280%2C720&ssl=1)

അടുത്തിടെ ഒരു കോളേജിൽ നടന്ന ഒരു പരിപാടിയിൽ നയൻതാര പങ്കെടുത്തിരുന്നു. ചടങ്ങിനിടെ 
താരം വിദ്യാർത്ഥികളോട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നിങ്ങളുടെ
സുഹൃത്തുക്കളുമൊത്തുള്ള കോളേജ് ജീവിതം കൂടുതൽ രസകരമായിരിക്കണമെന്നും അതേ സമയം അവർ കോളേജിൽ
ആരുമായാണ് കൂടുതൽ സഹകരിക്കുന്നതെന്നത് പ്രധാനമാണെന്നും നയൻതാര പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nayan-c1.jpg?resize
=1280%2C720&ssl=1)

നിങ്ങൾ കോളേജ് പഠനകാലത്ത് അവർ എടുക്കുന്ന ഓരോ തീരുമാനങ്ങളും ഭാവിക്ക് വേണ്ടിയുള്ളതാണ്,
കോളേജ് പഠനം പൂർത്തിയാക്കിയതിന് ശേഷവും വിജയികളായി മാറിയാലും വിനയവും ശാന്തവുമായിരിക്കണം
നിങ്ങളുടെ ജീവിതം. എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും നിങ്ങളുടെ
മാതാപിതാക്കളോടൊപ്പം ചെലവഴിക്കണം. അത് മാതാപിതാക്കളെ ഒരുപാട് സന്തോഷിപ്പിക്കുമെന്നാണ്
താര വിദ്യാർത്ഥികളോട് പറഞ്ഞത്. അതേ സമയം കോളേജ് പരിപാടിയിൽ നിന്നുള്ള നയൻതാരയുടെ ചിത്രങ്ങളും
വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

 
