# തടി കുറയ്ക്കാൻ വേണ്ടി രജനികാന്ത് എടുത്ത ഡയറ്റ് ആണ് കുഴപ്പമായത്

- Link: https://ml.b4blaze.com/film-news/sreedevi-about-rajinikanth
- Published: 2023-08-06T09:13:06+05:30
- Author: Devika

തമിഴ്  സിനിമയിൽ നിരവധി ആരാധകർ ഉള്ള താരമാണ് രജനികാന്ത്. നിരവധി  ചിത്രങ്ങളിൽ ആണ് താരം
അഭിനയിച്ചിരിക്കുന്നത്. വളരെ പെട്ടന്നു ആണ് രജനികാന്ത് തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ
ആയി മാറിയത്. താരത്തിന്റെ ഡയലോഗും സ്റ്റൈലും എല്ലാം മറ്റാർക്കും പകരം വെക്കാൻ കഴിയാത്ത
വിധത്തിൽ ഉള്ളത് ആയിരുന്നു. അത് തന്നെയാണ് ആരാധകരെ കൂടുതൽ രസിപ്പിച്ചതും. നിരവധി ചിത്രത്തിൽ
ആണ് താരം ഇതിനോടകം അഭിനയിച്ചത്. സിനിമയുടെ വിജയത്തിന് വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാൻ
രജനികാന്ത് ഒരുങ്ങാറുണ്ട്. ഇത് പലപ്പോഴും താരത്തിനെ വളരെ മോശമായി തന്നെ ബാധിക്കാറുമുണ്ട്.
അവ എല്ലാം ആരാധകരിൽ വലിയ ദുഃഖം ഉണ്ടാക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/sreedevi-1.jpg?resize
=300%2C400&ssl=1)

എന്നാൽ ഇത്തരത്തിൽ രജനികാന്തിന്റെ ആരോഗ്യ സ്ഥിതി ഒരിക്കൽ മോശമായ അവസരത്തിൽ നടി ശ്രീദേവി
അദ്ദേഹത്തിന് വേണ്ടി ഉപവാസമിരുന്ന കഥ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. റാണ എന്ന ചിത്രത്തിൽ
അഭിനയിക്കുന്നതിനിടയിൽ ആണ് താരത്തിന്റെ ആരോഗ്യ സ്ഥിതിയിൽ കുഴപ്പങ്ങൾ ഉണ്ടാകുന്നത്. 
താരത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇസബെല്ല ആശുപത്രിയിൽ ആണ് താരത്തിനെ അന്ന് ഛർദിയും തളർച്ചയും കാരണം അഡ്മിറ്റ് ആക്കിയത്.
സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ ആദ്യ ദിവസം തന്നെയാണ് രജനികാന്തിന്റെ ആരോഗ്യ സ്ഥിതി
മോശമായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sreedevi1.jpg?resize
=1200%2C628&ssl=1)

എന്നാൽ ആശുപത്രീയിൽ നിന്ന് ഡിസ്ചാർജ് ആയി വന്നതിന്റെ പിറ്റേ ദിവസം വീണ്ടും താരത്തിനെ
ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. എന്നാൽ ഇത് അറിഞ്ഞു ശ്രീദേവി ഏഴു ദിവസങ്ങൾ 
ആണ് ഉപവാസം ഇരുന്നത്. വലിയ സായ് ബാവ ഭക്തയായ ശ്രീദേവി ഏഴു ദിവസങ്ങൾ ആണ് ആഹാരം കഴിക്കാതെ
രജനിക്ക് വേണ്ടി പ്രാർത്ഥനയുമായി ഇരുന്നത്. രജനിയും ശ്രീദേവിയും വലിയ സുഹൃത്തുക്കൾ 
ആണ്. ആ സ്നേഹത്തിന്റെ പുറത്ത് ആണ് ശ്രീദേവി രജനിക്ക് വേണ്ടി ആഹാരം പോലും കഴിക്കാതെ 
ഉപവാസം ഇരുന്നത്. എന്നാൽ ശ്രീദേവിയുടെ പ്രാർത്ഥനയുടെ ഫലം കൂടി കൊണ്ട് വളരെ പെട്ടന്ന്
ആണ് രജനി ആരോഗ്യ സ്ഥിതി വീണ്ടെടുത്തത്.
