# മഞ്ജുവാര്യരെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്!!

- Link: https://ml.b4blaze.com/film-news/sreejith-fb-post-against-manju
- Published: 2022-01-21T14:13:22+05:30
- Author: Rahul

മേപ്പടിയാന്‍ സിനിമയുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചതിനെ ചൊല്ലി
നടി മഞ്ജുവാര്യര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും സോഷ്യല്‍ 
മീഡിയയില്‍ അറുതിയില്ല. ഇപ്പോഴിതാ, മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി രാഷ്ട്രീയ
നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ ചിത്രം
മേപ്പടിയാന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ചതോടെയാണ് മഞ്ജുവിനെ 
അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ‘

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/manjuwarrier-1641221296-
300x169.jpg?resize=992%2C559&ssl=1)

‘സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍
പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി
ശ്റ്റാര്‍” എന്നാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. മേപ്പടിയാന്‍
സിനിമ റിലീസിന് മുമ്പ് മഞ്ജു വാര്യര്‍ സിനിമക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റ്
പങ്കുവച്ചിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Sreejith_Panicker_FB_1200_090521-
300x200.jpg?resize=989%2C659&ssl=1)

മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റില്‍ ശ്രീജിത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍
മീഡിയയില്‍ ഉയരുന്നത്. മേപ്പടിയാന്‍ എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ശബരിമല, സേവാഭാരതി
എന്നീ വിഷയങ്ങള്‍ വരുന്നത് കൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റ് മഞ്ജു മാറ്റിയത് എന്നാണ്
പൊതുവെയുള്ള അഭിപ്രായം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/manjufb-298x300.
jpg?resize=864%2C870&ssl=1)

സംഘപരിവാര്‍ ചിത്രത്തെയാണ് പ്രമോട്ട് ചെയ്തതെന്നറിഞ്ഞ് പിന്‍വലിക്കുന്നതിലും വലിയ നിലപാടില്ല
എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. എന്നാല്‍ തന്റേത് അല്ലാത്ത ചിത്രങ്ങളുടെയും പോസ്റ്ററുകള്‍
പങ്കുവെയ്ക്കുന്ന മഞ്ജു ഒരു സമയം കഴിയുമ്പോള്‍ ആ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്്ത മാറ്റാറുണ്ടെന്നാണ്
ചിലരുടെ നിരീക്ഷണം. അത് തന്നെയാണ് സത്യാവസ്ഥ എന്നാണ് മഞ്ജുവിന്റെ അടുത്ത വൃത്തങ്ങളും
പറയുന്നത്.

 
