# ആ വാദം കോടതി അംഗീകരിച്ചു..! പോക്‌സോ കേസില്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം!!

- Link: https://ml.b4blaze.com/film-news/sreejith-ravi-got-bail-in-pocso-case
- Published: 2022-07-15T11:27:14+05:30
- Author: Sreekumar

കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത്
രവിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. നടന്റെ സ്വഭാവ വൈകൃതമാണ് കേസിന് ആസ്പദമായ സംഭവം
എന്നും നടന്‍ ചികിത്സയില്‍ ആയിരുന്നു എന്നുമുള്ള വാദവും അംഗീകരിച്ചാണ് താരത്തിന് ജാമ്യം
അനുവദിച്ച് നല്‍കിയത്, അതേസമയം, ഒരുപാട് നിബന്ധനകളോടെയാണ് നടന് കോടതി ജാമ്യം അനുവദിച്ച്
നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sreejith-ravi-6.
jpg?resize=845%2C440&ssl=1)

അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്‍
നഗ്നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് വിവരം
പോലീസില്‍ പറഞ്ഞത്. പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നടന്റെ കാര്‍ ശ്രദ്ധയില്‍
പെട്ടതും കേസില്‍ താരത്തെ അറസ്റ്റ് ചെയ്തതും. തൃശൂര്‍ വെസ്റ്റ് പൊലീസ് ആയിരുന്നു നടന്
എതിരെയുള്ള പരാതിയില്‍ കേസ് അന്വേഷണം നടത്തിയത്. ഇതോടെ പോക്‌സോ കേസ് ചുമത്തി നടനെ റിമാന്‍ഡ്
ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sreejith-ravi-4.
jpg?resize=1280%2C720&ssl=1)

എന്നാല്‍ തനിക്ക് മാനസികപ്രശ്‌നം ഉണ്ടെന്നും മരുന്ന് കഴിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ച്
പോയത് എന്നുമായിരുന്നു നടന്‍ പോലീസിനോട് പറഞ്ഞത്. 2016 മുതല്‍ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ്
ശ്രീജിത്ത് രവി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. നടന് വിധിച്ച ജയില്‍ വാസം താരത്തിന്റെ
മാനസിക നില കൂടുതല്‍ വഷളാക്കും എന്ന വാദം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sreejith.jpg?resize
=1280%2C720&ssl=1)

ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നല്‍കുമെന്ന് സത്യവാങ് മൂലം നല്‍കണമെന്നാണ്
ഒരു നിബന്ധന. ഇതിന് മുന്‍പും സമാനമായ കുറ്റകൃത്യം ശ്രീജിത്ത് നടത്തിയിട്ടുണ്ട് എന്നിരിക്കെ
വീണ്ടും ഇത്തരത്തിലെ സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
