# നിങ്ങൾ ഇതുവരെ കണ്ട ലാലേട്ടനെ ആയിരിക്കില്ല ഇനി കാണാൻ പോകുന്നത്, ഇത് ഞെട്ടിക്കും… ശ്രീകുമാർ മേനോൻ

- Link: https://ml.b4blaze.com/film-news/sreekumar-menons-new-film
- Published: 2022-04-11T12:58:30+05:30
- Author: Rahul

ഏറെ കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് വയ്ക്കപ്പെട്ട
ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ശ്രീകുമാര്‍ മേനോന്‍ ചിത്രം ‘ഒടിയന്‍’. ഒരു കാലത്തെ 
യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ട പേരായിരുന്നു എന്നതുകൊണ്ടു തന്നെ ചിത്രത്തിന്റെ 
പേര് പുറത്തുവന്ന അന്നുമുതല്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു.

മുന്‍കാല കഥകള്‍ അറിയാത്തവര്‍ക്കായി എന്താണ് ഒടിയന്‍, ആരാണ് ഒടിയന്‍, എന്താണ് ഒടിവിദ്യ
എന്നതുള്‍പ്പെടെയുളള അനുഭവങ്ങള്‍ക്കൊണ്ട് സോഷ്യല്‍ മീഡിയകളും നിറഞ്ഞിരുന്നു. എന്നാല്‍,
വലിയ ഹൈപ്പോടെ എത്തിയ ചിത്രം പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല എന്നത് മാത്രമല്ല
മോഹന്‍ലാലിന് ഉള്‍പ്പെടെ കനത്ത വിമര്‍ശനങ്ങള്‍ ആയിരുന്നു നേടിക്കൊടുത്തത്.

ശ്രീകുമാറിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയിരുന്നു ഒടിയന്‍. ചിത്രത്തിനായി വമ്പന്‍ 
താര നിര തന്നെ അണിനിരന്നിരുന്നുവെങ്കിലും ഒന്നും വേണ്ടത്ര ഫലം കണ്ടില്ല.

തന്റെ കഥാപാത്രം മികവുറ്റതാക്കാന്‍ ഏതറ്റം വരെയും പരിശ്രമിക്കുന്ന നടന്‍ മോഹന്‍ലാല്‍
ആ ചിത്രത്തിന് വേണ്ടി മുഖത്തെ ചുളിവുകള്‍ മാറ്റാനായി ബോട്ടക്‌സ് ഇഞ്ചക്ഷന്‍ എടുത്തിരുന്നു
എന്ന രീതിയില്‍ വരെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനു ശേഷം മുഖത്തിന്റെ ഷേപ്പ് ആകെ മാറിയ
മോഹന്‍ലാല്‍ മുഖത്ത് നിന്ന് താടി നീക്കം ചെയ്യാത്തതും പല ഗോസ്സിപ്പുകള്‍ക്കും ഇടയാക്കിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2017/10/Mohanlal-as-odiyan-
1-300x161.jpg?resize=548%2C310&ssl=1)

ചിത്രത്തിന്റെ പേരും ശ്രീകുമാര്‍ മേനോന്റെ തള്ളകളും കേട്ട് മനക്കോട്ട കെട്ടി കൊട്ടകയില്‍
എത്തിയ പ്രേക്ഷകര്‍ ഒടിയന്‍ കണ്ട് ഒന്നും മിണ്ടാനില്ലാത്ത സ്ഥിതിയില്‍ ആയിരുന്നു.

േ്രപക്ഷകര്‍ക്ക് ഒടിയന്‍ കണ്ട ക്ഷീണം പൂര്‍ണ്ണമായും മാറും മുന്‍പേ ഇപ്പോഴിതാ മറ്റൊരു
വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ശ്രീകുമാര്‍ മേനോന്‍ തന്റെ പുതിയ
ചിത്രത്തിന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു തുടങ്ങിയിരിക്കുന്നു.

‘മിഷന്‍ കൊങ്കണ്‍’ എന്നാണ് പുതിയ ചിത്രത്തിന്റെ പേരിട്ടിരിക്കുന്നതെന്ന് ശ്രീകുമാര്‍
മേനോന്‍ തന്നെ അറിയിച്ചിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ മോഹന്‍ലാലും
എത്തുന്നുണ്ടത്രേ.

ഇനി വിശേഷണങ്ങളാണ്…. നിങ്ങള്‍ ഇതുവരെ കണ്ട ലാലേട്ടനെ അല്ല കൊങ്കണില്‍ കാണാന്‍ പോകുന്നതെന്നത്രേ.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി എന്നും അദ്ദേഹം പറയുന്നു. എന്തായാലും ചിത്രം എന്താകും
എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2018/12/odiyan-300x155.jpg?
resize=484%2C233&ssl=1)

തന്റെ ഒടിയനെ ഇപ്പോഴും പ്രേക്ഷകര്‍ ഇഷ്ടടുന്നതില്‍ സന്തോഷമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക്
മുമ്പ് അദ്ദേഹം അറിയിച്ചിരുന്നു. പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന്‍ നില്‍പ്പുണ്ട്.
പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം. ഒടിയനെ
കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദര്‍ശകരുണ്ട്.

ഇന്നു വന്ന അതിഥികളാണിവര്‍. പടമെടുക്കാന്‍ അവര്‍ അനുവാദം ചോദിച്ചു. അവരോട് തിരിച്ച്
പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കള്‍ ചോദിച്ചു. ഒരുപാട് സന്തോഷം എന്നും
അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഇതിനിടെ, ഏറെ മുന്‍പ് ശ്രീകുമാര്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇതിഹാസമായ മഹാഭാരതത്തെ
അടിസ്ഥാനമാക്കി രണ്ടാംമൂഴം എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. 1000 കോടി രൂപ ബഡ്ജറ്റില്‍
നിര്‍മ്മിക്കുമെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതിന് ശേഷം ചിത്രം വളരെയധികം
ഹൈപ്പ് സൃഷ്ടിച്ചു, ഇത് ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ
ചിത്രമായി മാറി. എന്നിരുന്നാലും, വിവിധ കാരണങ്ങളാല്‍ പ്രോജക്റ്റ് ഇനിയും ആരംഭിച്ചിട്ടില്ല.

 
